ബത്തേരിയില്‍ നിന്നും ഇഞ്ചി കയറിപോകുന്നില്ല ദുരിതത്തിലായി ഇഞ്ചി കര്‍ഷകരും തൊഴിലാളികളും. വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇഞ്ചി എടുക്കാന്‍ ആളില്ലാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.വില താഴ്ത്തി നല്‍കിയാല്‍ മത്രമേ ഇഞ്ചിയെടുക്കുവെന്ന ഇടനിലക്കാരുടെ നിലപാടാണ് ഇതിനുകാരണമായി ആരോപിക്കുന്നത്.ഓണനാളില്‍ വിളവെടുക്കാമെന്ന പ്രതീക്ഷയോടെ നട്ട ഇഞ്ചിയാണ് ഇപ്പോള്‍ വില്‍പ്പന നടത്താന്‍ കഴിയാത്തതു കാരണം ഇഞ്ചികര്‍ഷകര്‍ക്ക് ഇരുട്ടടിയായിരിക്കുന്നത്.
ഷകരെ പ്രതിസന്ധിയിലാക്കുന്നത്. വിലതാഴ്ത്തി നല്‍കിയാല്‍ മാത്രമേ ഇഞ്ചിയെടുക്കുവെന്ന ഇടനിലക്കാരുടെ നിലപാടാണ് പ്രതിസന്ധി തീര്‍ക്കുന്നതായിലാക്കുന്നത്. അതിനു ബത്തേരിയിലെ കച്ചവടക്കാര്‍ തയ്യാറാവാത്തതാണ് ബത്തേരിയില്‍ നിന്നും ഇഞ്ചി കയറിപോകാത്തതിനും കാരണം. ഇതോടെ ഇതുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരും ദുരിതത്തിലായിരിക്കയാണ്. അതേസമയം ജില്ലയിലെ മറ്റ് ടൗണുകളിലെ കടകളില്‍ ഇഞ്ചിഎടുക്കുകയും കുറഞ്ഞവിലയ്ക്ക് കയറുപോകന്നുമുണ്ട്. നിലവില്‍ വയല്‍ പഴയിഞ്ചിക്ക് ചാക്കിന് 1400ഉം, കരയിഞ്ചിക്ക് 1600ഉമാണ് വില പറയുന്നത്. മുളയിഞ്ചിക്ക് 400 രൂപയും പുതിയ ഇഞ്ചിക്ക് 900 രൂപയുമാണ് ചാക്കിന് വില. എന്നാല്‍ ഇഞ്ചിയെടുക്കാന്‍ ഇടനിലക്കാരായി എത്തുന്നവര്‍ നിലിവിലെ വിലയും കുറക്കുന്നതാണ് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണമായി ചൂണ്ടികാണിക്കുന്നത്.