സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ അംഗം കെ ബൈജുനാഥിന്റെ അധ്യക്ഷതയിലാണ് പരാതികള്‍ സ്വീകരിച്ചത്. സിറ്റിംഗില്‍ 36 കേസുകള്‍ പരിഗണിച്ചു.15 പരാതികള്‍ തീര്‍പ്പാക്കി.മറ്റു പരാതികളില്‍ പോലീസിനോടും വിവിധ വകുപ്പുകളോടും റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു.അടുത്ത സിറ്റിംഗ് സെപ്റ്റംബര്‍ 17 ന് നടക്കും.കൂട്ടുകുടുംബ സ്വത്ത് പണയം വെച്ച് ബാങ്ക് വായ്പയെടുത്ത കുറിച്യ സമുദായത്തിന്റെ വായ്പ എഴുതിതള്ളണമെന്ന അപേക്ഷ മനുഷ്യവകാശ കമ്മീഷനു ലഭിച്ചു. വൈത്തിരി കാര്‍ഷിക വികസന ബാങ്കില്‍ നിന്നും എടുത്ത വായ്പ എഴുതി തള്ളണമെന്നാണ് കുറിച്യ സമുദായ അംഗങ്ങള്‍ മനുഷ്യവകാശ കമ്മീഷന് പരാതിയായി നല്‍കിയത്. ഇക്കാര്യത്തില്‍ ബാങ്കിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.