രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം രാഹുല്‍ഗാന്ധി എംപി ചുരമിറങ്ങി. കളക്ടറേറ്റില്‍ അവലോകനയോഗത്തില്‍ പങ്കെടുത്ത ശേഷം 11 മണിയോടെ രാഹുല്‍ തിരിച്ചുപോയി. അവലോകനയോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ രാഹുല്‍ ഗാന്ധി മടങ്ങുകയായിരുന്നു. കെ.സി. വേണുഗോപാല്‍ എം.പി, എം.എല്‍.എ.മാരായ ഐ.സി. ബാലകൃഷ്ണന്‍, ടി.സിദ്ദീഖ്, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
ജില്ലയ്ക്കായ് അനുവദിച്ച കേന്ദ്ര വിഹിതം യഥാസമയം ചിലവഴിക്കാത്തതിനെ രാഹുല്‍ വിമര്‍ശിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്.ഫണ്ടുകള്‍ യഥാസമയം ചിലവഴിക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ശുഷ്‌കാന്തി കാണികേണ്ടതായിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞതായാണ് അറിയുന്നത്. രാഹുലിനെ കാത്ത് കലക്ട്രേറ്റ് വളപ്പില്‍ എ.എന്‍.ഐ ഉള്‍പ്പെടെ ദേശിയ മാധ്യമങ്ങളും സംസ്ഥാനത്തെ ടെലിവിഷന്‍ മീഡിയകളും കാത്തു നിന്നെങ്കിലും അവര്‍ക്കൊന്നും മുഖം നല്‍കാതെ രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഹുല്‍ മടങ്ങുകയും ചെയ്തു