ഗ്രാമീണ ക്ലബ്ബുകളില്‍ ഇത്തവത്ത ഓണാഘോഷമില്ല  വീട്ടുമുറ്റങ്ങളിലെ പൂക്കളം കാണാമറയത്ത്

0

ഗ്രാമീണ ക്ലബ്ബുകളില്‍ ഇത്തവത്ത ഓണാഘോഷമില്ല.കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് പ്രായസമായതിനാല്‍ എല്ലായിടത്തും നിശബ്ദമായ ഓണാഘോഷം: വീട്ടുമുറ്റങ്ങളിലെ പൂക്കളുംകാണാമറയത്ത്.കോവിഡ് നിയന്ത്രണത്തിന്റെ സാഹചര്യത്തില്‍ ഇത്തവണ ജില്ലയിലെ ഗ്രാമീണ ആട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബുകള്‍ ഓണാഘോഷമില്ല. ഓണക്കാലത്ത് ഉത്സവമായിരുന്ന ഇത്തരം ആഘോഷങ്ങള്‍ ഇല്ലാതെയുള്ള ഓണം ചരിത്രത്തില്‍ ആദ്യമാണ്.300 റോളം ക്ലബുകളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സജീവമായി ഓണാഘോഷം നടത്തിയിരുന്നത്.

അത്തം നാള്‍ മുതല്‍ പല ക്ലബുകളിലും ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. പൂക്കള മത്സരം,വടംവലി, നാടന്‍ കളികളും, ചാക്കില്‍ ഓട്ടവും,കലം പൊട്ടിക്കല്‍, സുന്ദരിക്ക് പൊട്ട് തൊടല്‍, കസേരകളി, സൂചിയില്‍ നൂല്‍ കോര്‍ക്കല്‍ ,വഴുക്കലുള്ള മരത്തില്‍ കയറല്‍ എന്നിവയായിരുന്നു പ്രധാന മത്സരങ്ങള്‍.ഓണക്കാലമായാല്‍ മൈക്കും, പാട്ടും ബഹളങ്ങളുമായി ഗ്രാമീണ അന്തരീക്ഷം സജീവമാകാറുണ്ടായിരുന്നു. ഇത്തവണ ക്ലബുകളും ഗ്രൗണ്ടുകളും നിശ്ചലമായ കാഴ്ചയാണ് എങ്ങും.ഗ്രാമങ്ങളിലെ കുരുന്നുകള്‍ക്കും, കുട്ടികള്‍ക്കും, കഴിവുകളെ പുരം ലോകത്ത് ഇത്തിക്കുന്നതിനും ഇത്തരം വേദികള്‍ സാക്ഷിയാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.ഗ്രാമത്തിന്റെ ഇടവഴികളില്‍ പൂക്കള്‍ തേടി നടക്കുന്ന കുട്ടികളുടെ ആവേശം ഇത്തവണയില്ല. വഴികളിലെയും, വീടുകളിലെയും പൂക്കള്‍ക്ക് വിശ്രമക്കാലമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!