ഗാന്ധിജിയുടെ വീക്ഷണങ്ങള്‍ക്ക് പ്രസക്തിയേറുന്നു ;രാഹുല്‍ ഗാന്ധി

0

രാഷ്ട്രപിതാവ് മഹാമത്ജിയുടെ വീക്ഷണങ്ങള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ടെന്ന് രാഹുല്‍ ഗാന്ധി എം.പി. പറഞ്ഞു.മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ പുനര്‍നിര്‍മ്മിച്ച ഗാന്ധി പ്രതിമ അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹാത്മജിയുടെ പ്രതിമ വെറും പ്രതിമയല്ല അത് മഹത്തായ ഒരു സന്ദേശമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌ന വല്ലി അദ്ധ്യക്ഷത വഹിച്ചു. ശില്‍പം നിര്‍മ്മിച്ച ശില്‍പി കെ.കെ.ആര്‍.വേങ്ങരയെ ചടങ്ങില്‍ ആദരിച്ചു.എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പറയുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. ഭാരതത്തിന്റെ മതതേതരത്വതവും ബഹുസ്വരതയും നഷ്ടമാക്കാനുള്ള ശ്രമങ്ങള്‍നടന്നുവരികയാണ്.ഇതിനെതിരെ ജാഗ്രത പുലര്‍ത്തണം. .കെ.സി.വേണുഗോപാല്‍ എം.പി., എം.എല്‍ എ .മാരായ ഐ.സി.ബാലകൃഷ്ണന്‍ ടി. സിദ്ധിഖ്, മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നഗരസഭ കൗണ്‍സിലര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.വൈ.ചെയര്‍പേഴ്‌സണ്‍ പി.വി.എസ്.മൂസ്സ സ്വാഗതവും നഗരസഭ സെക്രട്ടറി കെ.പി.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!