സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടാഴ്ചകൊണ്ട് ഇരട്ടിയാകുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് .കര്‍ശന നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ദിനംപ്രതിയുള്ള രോഗികളുടെ എണ്ണം 6600 മുതല്‍ 7400 വരെ ഉയരും.ലോക് ഡൗണ്‍ ഇളവുകള്‍ പൂര്‍ണ തോതിലായതോടെ ഒക്ടോബര്‍ മുതല്‍ ഇതുവരെ ശരാശരി ടെസ്റ്റ് പോസ്റ്റ് നിരക്ക് 10ന് മുകളിലാണ് .
പരിശോധനകളുടെ എണ്ണം കുറച്ചും ജാഗ്രത കൈവിടതുമാണ് കേരളത്തിന് തിരിച്ചടിയായ തെന്നാണ് ആരോഗ്യ വിദഗ്ധരുടെ വില യിരുത്തല്‍. രാജ്യത്ത് കോവിഡ് ഭീതി ഒഴിയുമ്പോഴും കേരളത്തില്‍ കടുത്ത ആശങ്ക നിലനില്‍ക്കുകയാണ് .
വരാനിരിക്കുന്നത് അതിനിര്‍ണായക ദിനങ്ങ ളാണെന്ന സൂചനകളാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ്, ക്രിസ്മസ് ,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നത് ഇതെല്ലാം വ്യാപനം കൂട്ടി എന്നാണ് കണ്ടെത്തല്‍. മരണ നിരക്ക് ഉയര്‍ന്നേക്കില്ലെന്ന കണക്കുകൂട്ടല്‍ മാത്രമാണ് ആശ്വാസകരം, രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനമെടുത്തത്. 50 ശതമാനം മാത്രം സെന്‍സിറ്റിവിറ്റി ഉള്ള ആന്റിജന്‍ പരിശോധന മാറ്റി ആര്‍ടിപിസിയില്‍ പരിശോധന കൂട്ടും.