ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധ സമരം നടത്തി

0

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി എഫ് ഒ ഓഫീസിനുമുന്നില്‍ ധര്‍ണാ സമരം സംഘടിപ്പിച്ചു.തൊഴില്‍ദിനങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക,ഫെസ്റ്റിവല്‍ അലവന്‍സ് ഓണത്തിനു മുന്‍പ് അനുവദിക്കുക,അനധികൃത നിയമനവും പിരിച്ചുവിടലും അവസാനിപ്പിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.ഇത്തരം നിലപാടുകള്‍ തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ മുഴുവന്‍ തൊഴിലാളികളെയും സംഘടിപ്പിച്ച് ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ അതിശക്തമായ സമരങ്ങള്‍ക്ക് എഐടിയുസി നേതൃത്വം കൊടുക്കും.

സമരം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.എഐടിയുസി താലൂക്ക് പ്രസിഡണ്ട് കെ സജീവന്‍,എ ഐ വൈ എഫ് താലൂക്ക് സെക്രട്ടറി നിഖില്‍ പത്മനാഭന്‍, അഭിലാഷ്,മനോജ്,ഷിബു, ജ്യോതിഷ്,ബക്കാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!