75-ാം സ്വതന്ത്ര്യ ദിനം ആഘോഷിച്ച് ജില്ല

0

രാജ്യം ഇന്ന് 75-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്നു. രാവിലെ ഏഴരക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം.സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി.ജില്ലയില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമദ് റിയാസ് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്വതന്ത്ര്യ ദിനം ആഘോഷിച്ചു.

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍ പതാക ഉയര്‍ത്തി.എസ്.എം.സി.ചെയര്‍മാന്‍ ടി.എം ഹൈറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സലിന്‍ പാല, ഡോ.ബാവ കെ.പാലുകുന്ന്, കെ.ബിജൊ പോള്‍, പി.എസ്.ഗിരീഷ് കുമാര്‍, മിനി സാജു, ടി.മഹേഷ് കുമാര്‍, ഹംസ ഏറാടന്‍, ടി.വി ജോണി, പി.വി ഷിജി, ടി.വി രവി എന്നിവര്‍ സംസാരിച്ചു.വിദ്യാര്‍ഥികള്‍ക്കായി വിവിധ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

ചീരാലില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി ചീരാല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.ചീരാല്‍ ടൗണ്‍ സര്‍ക്കിളില്‍ യൂണിറ്റ് പ്രസിഡന്റ് ഓമനക്കുട്ടന്‍ പതാക ഉയര്‍ത്തി.തുടര്‍ന്ന് മധുര വിതരണം നടത്തി.

സി പി ഐ എം വയനാട് ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

സി പി ഐ എം വയനാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ സ്വാതന്ത്ര്യദിന പതാക സി പി ഐ എം ജില്ലാ സെക്രട്ടറി ഗഗാറിന്‍ ഉയര്‍ത്തി.ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, കല്‍പറ്റ മുന്‍ എം എല്‍ എ സി കെ ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

നെല്ലിയമ്പം മുസ്ലീം ലീഗ് സ്വാതന്ത്ര ദിനം ആഘോഷിച്ചു.

നെല്ലിയമ്പം മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര ദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ച് രാവിലെ 8 മണിക്ക് ലീഗ് നേതാവ് ഷാഹുല്‍ ഹമീദ് നെല്ലിയമ്പം ടൗണില്‍ പതാക ഉയര്‍ത്തി.് വാര്‍ഡ് മെമ്പര്‍ ഷംസുദ്ധീന്‍ ,ഷരിഫ് ഗഫൂര്‍ ,അബുബക്കര്‍ ,തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്വാതന്ത്ര ദിനം ആഘോഷിച്ചു.

സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് സുൽത്താൻ ബത്തേരി നഗരസഭ എട്ടാം ഡിവിഷൻ കരുവള്ളികുന്നിൽ മുതിർന്ന പൗരൻ ഗോപാലൻ ദേശീയ പതാക ഉയർത്തി.തുടർന്ന് പത്താം ക്ലാസിലും പ്ലസ് ടു വിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.ചടങ്ങിൽ ഡിവിഷൻ കൗൺസിലർ വൽസാ ജോസ്, അനുരാജ്, ജബ്ബാർ, ജോർജ്. റിനു എന്നിവർ നേതൃത്വം നൽകി.

കാട് വെട്ടി വൃത്തിയാക്കി

75ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പള്‍സ് എമര്‍ജന്‍സി ടീം കാവും മന്ദം യൃണിറ്റിന്റെ നേതൃത്വത്തില്‍ തരിയോട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരം കാട് വെട്ടി വൃത്തിയാക്കി.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പികെ വാസു ഉദ്ഘാടനം നിര്‍വഹിച്ചു. പള്‍സ് എമര്‍ജന്‍സി കാവുംമന്ദം യൂണിറ്റ് പ്രസിഡന്റ ശിവന്‍, സെക്രട്ടറി മുസ്തഫ, സന്‍ജ്ഞിത്ത് അന്തിക്കാട്, ഷിബു, ശാന്തി, മൊയ്തൂട്ടി, മോളി, പ്രിയ, മുസ്തഫ, അജിത്ത്,ആനന്ദ് തുടങ്ങിയവ നേതൃത്വം കൊടുത്തു.

സ്വാതന്ത്ര ദിനം ആഘോഷിച്ചു.

എഴുപത്തിയഞ്ചാം സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ വെള്ളമുണ്ടയില്‍ ഹെഡ്മാസ്റ്റര്‍ സുരേഷ് കുമാര്‍ മഞ്ഞോടി പതാക ഉയര്‍ത്തി . പ്രസിഡണ്ട് നൗഷാദ് കോയ അധ്യക്ഷത വഹിച്ചു ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു . വാര്‍ഡ് മെമ്പര്‍ രാധ ഉദ്ഘാടനം ചെയ്തു. റഫീഖ് പടിയന്‍ ഫൈസല്‍ വി എം മണികണ്ഠന്‍ ഷാജു ടി വി മുഹമ്മദലി കൈറുന്നിസ എന്നിവര്‍ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി സിദ്ദീഖ് പറമ്പത്ത് നന്ദി പറഞ്ഞു

എസ്.പി സി സ്വാതന്ത്ര ദിനം ആഘോഷിച്ചു

വയനാട് ജില്ലാ എസ്.പി സിയുടെ സ്വാതന്ത്ര ദിന പരിപാടിയുടെ ജില്ലാതല ഉല്‍ഘാടനം പനമരം ഗവര്‍മെന്റ് ഹൈസ്‌കൂളില്‍ വെച്ച് ജില്ലാ എസ് പി.സി നോഡല്‍ ഓഫീസര്‍ ഡി.വൈസ് പി.രവികുമാര്‍ പതാക ഉയര്‍ത്തി തുടര്‍ന്ന് എസ്.പിയുടെ കുട്ടികള്‍ക്ക് രാഷ്ട്ര നന്മയും, ഉത്തരവാദിത്വത്തെ കുറിച്ച് സന്ദേഷം നല്‍കി തുടര്‍ന്ന് .തുടര്‍ന്ന് നടന്ന ചടങ്ങില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.നവാസ് മാഷ്, രേഖ കെ ,അനില്‍ പടിഞ്ഞാറത്തറ അഭിഷേക് രമേഷ് പങ്കെടുത്തു

ഹ്‌റു മൊമ്മോറിയല്‍ യു പി സ്‌ക്കൂളില്‍ സ്വാതന്ത്രദിനം ആഘോഷിച്ചു

മാനനവാടി വള്ളിയൂര്‍ക്കാവ് നെഹ്‌റു മൊമ്മോറിയല്‍ യു പി സ്‌ക്കൂളില്‍ സ്വാതന്ത്രദിനം ആഘോഷിച്ചു.പ്രധാനധ്യാപകന്‍ കെ പവനന്‍ പതാക ഉയര്‍ത്തി.നഗരസഭ കൗണ്‍സിലര്‍മാരായ കെ സി സുനില്‍ കുമാര്‍, എന്‍ ഐ തങ്കമണി, പി.ടി എ പ്രസിഡണ്ട് പി നൗഷാദ് എന്നിവര്‍ സംബന്ധിച്ചു.

തേറ്റമല ഗവ.ഹൈസ്‌കൂളില്‍ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യം വിവിധ കാഴ്ച്ചപ്പാടില്‍ എന്ന വിഷയത്തില്‍ സംവാദം നടത്തി. മമ്മു മാസ്റ്റര്‍ , നാസര്‍ മാസ്റ്റര്‍ ദിനേശന്‍ മാസ്റ്റര്‍ എന്നിവര്‍ വിഷയമവതരിപ്പിച്ചു. ചടങ്ങില്‍ പ്രധാനധ്യാപകന്‍ രാജീവന്‍ മാസ്റ്റര്‍ പിടിഎ അധ്യക്ഷന്‍ അബ്ദുല്‍ നാസര്‍, ഷംസുദ്ദീന്‍ ,കേളോത്ത് അബ്ദുള്ള,സുധിലാല്‍ മാസ്റ്റര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!