സി കെ ജാനുവിന്റെ വിട്ടില്‍ റെയ്ഡ്
സി കെ ജാനുവിന്റെ വിട്ടില്‍ റെയ്ഡ്. ബത്തേരി മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ കോഴ ഇടപാട് നടത്തിയെന്ന കേസിലാണ് റെയ്ഡ്.ആദിവാസി ഭൂസമരങ്ങളിലൂടെ അന്തര്‍ദേശിയ തലത്തില്‍ ശ്രദ്ധേയയായ സി.കെ ജാനുവിന്റെ വിട്ടിലാണ് ലോക ആദിവാസി ദിനത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തുന്നത്.ഇന്ന് രാവിലെ ഒമ്പത് മണിയോടെ പനവല്ലിയിലെ ജാനുവിന്റെവീട്ടില്‍ എത്തിയാണ് സംഘം റെയ്ഡ് നടത്തിയത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായിരിക്കെ കോഴ ഇടപാട് നടത്തിയെന്നുള്ള കേസിലാണ് സി.കെ ജാനുവിന്റെ വിട്ടില്‍ റെയ്ഡ് നടക്കുന്നത്.ഇന്ന് രാവിലെ ഒമ്പത് മണിയോടെ പനവല്ലിയിലെ ജാനുവിന്റെവീട്ടില്‍ എത്തിയ സംഘംറെയ്ഡ് തുടരുന്നു. റെയ്ഡി പ്പറ്റിയുള്ള വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.