കമ്പമലയില്‍ ജോലിയില്ല അഭയാര്‍ത്ഥിഗ്രാമം പട്ടിണിയില്‍

0

ഒരുമാസത്തോളമായി ജോലിയില്ല. തലപ്പുഴ കമ്പമലയില്‍ ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥി ഗ്രാമം പട്ടിണിയില്‍. തോട്ടം തൊഴിലാളികളുടെ 41 ഓളം കുടുംബങ്ങളാണ് പട്ടിണിയിലായത്. ജൂലൈ ആദ്യവാരത്തിലാണ് എസ്റ്റേറ്റിലെ താല്‍ക്കാലിക ജീവനക്കാരായ തൊഴിലാളികളോട് ജോലിക്ക് വരേണ്ടെന്ന് അധികൃതര്‍ പറഞ്ഞത്.എസ്റ്റേറ്റ് നഷ്ടത്തിലാണെന്നും തൊഴില്‍ നല്‍കാനാവിലിലെന്നുമാണ് മാനേജ്‌മെന്റ് നിലപാട്.ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്നും മറ്റുമാര്‍ഗങ്ങളില്ലെന്നും തൊഴിലാളികള്‍ പറയുന്നു.പാരമ്പര്യമായി പൂര്‍വീകരില്‍ നിന്ന് ലഭിച്ച തൊഴിലാണെന്നും താല്‍ക്കാലിക ജോലിക്കാരല്ലെന്നും തൊഴിലാൡകള്‍ പറയുന്നു.ജോലി നിഷേധിക്കപ്പെട്ട തൊഴിലാളികള്‍ പകല്‍ സമയത്ത് ഓഫീസിനു മുമ്പില്‍ കുത്തിയിരിക്കുകയാണ്.മുഖ്യമന്ത്രി ഉള്‍പ്പടെയുളളവര്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രശ്‌ന പരിഹാരമായില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!