സാലറി കട്ട് ആറുമാസം കൂടി

0

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും ഉള്ള സാലറി കട്ട് ആറുമാസം കൂടി തുടരാന്‍ മന്ത്രിസഭ തീരുമാനിച്ചു ഇക്കാര്യം അറിയിക്കാന്‍ ധനമന്ത്രി തോമസ് ഐസക് വിളിച്ച് ഓണ്‍ലൈന്‍ യോഗത്തില്‍ പ്രതിപക്ഷ സംഘടനകള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചു. ഇതോടെ യോഗം അവസാനിപ്പിച്ച മന്ത്രി നിര്‍ദ്ദേശങ്ങള്‍ ഇന്ന് എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ നിന്നും ജി എസ് ടി നഷ്ടപരിഹാരം കിട്ടുന്നതില്‍ അനിശ്ചിതത്വവും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഓണക്കിറ്റ് വിതരണം എന്നിവയ്ക്കുള്ള ചെലവും ആണ് സാലറി കട്ട് തുടരാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ ആറു ദിവസത്തെ വീതം ശമ്പളം അഞ്ചുമാസം ആയിട്ടാണ് ഈടാക്കിയത് .എന്നാല്‍ ആറുമാസം കൂടി സാലറി കട്ട് തുടരുമ്പോള്‍ ഓരോ മാസവും എത്ര ദിവസത്തെ ശമ്പളം ഈടാക്കുമെന്ന് അറിയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ജീവനക്കാര്‍ക്ക് ആശയക്കുഴപ്പമുണ്ട്. ഇതുവരെ പിടിച്ച ഒരു മാസത്തെ ശമ്പളവും ഇനി ആറുമാസംകൊണ്ട് ഈടാക്കുന്ന തുകയും 2021 ഏപ്രില്‍ ഒന്നിന് പിഎഫില്‍ ലയിപ്പിക്കും. അതുവരെ 9 ശതമാനം വാര്‍ഷിക പലിശ നല്‍കും. ലയിപിച്ചശേഷം പിഎഫ് നിരക്കില്‍ പലിശ പെന്‍ഷന്‍ കാര്യം ജീവനക്കാരും ഉള്‍പ്പെടെ അല്ലാത്തവരില്‍ നിന്ന് പിടിച്ച തുക ജൂണിനു ശേഷം തുല്യ തവണകളായി അക്കൗണ്ടില്‍ തിരികെ നല്‍കും. ഇപ്പോള്‍ വിലക്കിയിട്ടുള്ള ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫില്‍ ഏല്‍പ്പിക്കണമെന്ന് വ്യവസ്ഥയില്‍ ഈ മാസം മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ ഒന്നുമുതല്‍ ഏ പി എഫില്‍ നിന്ന് പിന്‍വലിക്കാന്‍ ആവൂ. അടുത്ത സാമ്പത്തികവര്‍ഷം ലീവ് സറണ്ടര്‍ ജൂണ്‍ ഒന്നുമുതല്‍ മാത്രം. സാലറി കാട്ടിലൂടെ പിടിക്കുന്ന തുക പിഎഫില്‍ ലയിപ്പിക്കും വരെ 9% പലിശ നല്‍കേണ്ട ബാധ്യതയാണ് ഈ സര്‍ക്കാരിനുള്ളത് ഇല്ലാത്തവര്‍ക്ക് അടുത്ത ജൂണ്‍ മുതല്‍ തുക തിരിച്ചു നല്‍കേണ്ടതാണ് പുതിയ സര്‍ക്കാരാണ് 5000 കോടിയോളം രൂപ ആകും ഇതിനായി വേണ്ടിവരിക.

Leave A Reply

Your email address will not be published.

error: Content is protected !!