ഇത്തവണ ഉണ്ടായ അതിവര്‍ഷം തേന്‍ ഉല്‍പാദനത്തെയും സാരമായി ബാധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അമ്പത് ശതമാനത്തിന്റെ കുറവാണ് ഉല്‍പാദനത്തില്‍ ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ് തേന്‍ കാലം. കഴിഞ്ഞ ഈ സമയത്ത് ജില്ലയില്‍ ഏറ്റവും കൂടുതല്‍ തേന്‍ ശേഖരിക്കുന്ന കല്ലൂര്‍ പട്ടികവര്‍ഗ്ഗ വനവിഭവ സംഭരണ സൊസൈറ്റിയില്‍ 22000 കിലോ തേനാണ് ശേഖരിച്ചത്. ഇത്തവണ ഇത് 12000 കിലോയായി കുറഞ്ഞു. ഇതോടെ തേന്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന ഗോത്രവര്‍ഗ്ഗ വിഭാഗക്കാരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. തേനിന് പുറമെ വനവിഭവങ്ങളായ ചുണ്ട, കുറുന്തോട്ടി എന്നിവയുടെ ലഭ്യതതയും അതിവര്‍ഷത്താല്‍ കുറഞ്ഞിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.