ഇലക്ട്രിക് ഓട്ടോറിക്ഷ ഒരുക്കി നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം

0

രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും തിരിച്ചയക്കാനും ഇലക്ട്രിക് ഓട്ടോറിക്ഷ ഒരുക്കി നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം. കേന്ദ്ര സര്‍ക്കാറിന്റെ രാജ്യത്തെ ഏറ്റവും മികച്ച പി.എച്ച്.സി ക്കുള്ള അവാര്‍ഡ് നേടിയ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് രോഗികള്‍ക്കായി ഇലക്ടിക് ഓട്ടോറിക്ഷ ഒരുക്കിയിരിക്കുന്നത്. ആശുപത്രിയിലേക്ക് എത്തുന്ന രോഗികളെ നാഗരംചാല്‍ ബസ് സ്റ്റോപ്പില്‍ നിന്നും ആശുപത്രിയിലേക്കും തിരികെ ബസ് സ്റ്റോപ്പിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ- ഓട്ടോ വാങ്ങിയിരിക്കുന്നത്. നൂല്‍പ്പുഴ പഞ്ചായത്ത് രണ്ട് ലക്ഷത്തി പതിനായിരം രൂപ മുടക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.ദാഹര്‍ മുഹമ്മദ് പറഞ്ഞു. ഭാവിയില്‍ ഓട്ടോ സര്‍വ്വീസ് രോഗികള്‍ക്കായി ആശുപത്രിയുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിപ്പിക്കാനും ആലോചിക്കുന്നുണ്ട്. മുമ്പും ആശുപത്രിയില്‍ പാര്‍ക്ക്, ടെലി മെഡിസിന്‍ സംവിധാനം, ഇ-ഫാര്‍മസി,ഡിജിറ്റല്‍ ടോക്കണ്‍ കൗണ്ടര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയ ആശുപത്രിയാണ് ഇത്.

Leave A Reply

Your email address will not be published.

error: Content is protected !!