സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ കാരക്കമലയിലെ മഠത്തില്‍ നിരാഹാര സമരം നടത്തി.

0

മഠം അധികൃതരുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ കാരക്കമലയിലെ മഠത്തില്‍ നിരാഹാര സമരം നടത്തി.കഴിഞ്ഞ 3 ദിവസങ്ങള്‍ക്ക് മുമ്പ് സിസ്റ്റര്‍ കിടക്കുന്ന റൂമിലെ വാതിലും,സ്വിച്ച് ബോര്‍ഡും, ബള്‍ബ് ഉള്‍പ്പെടെയുള്ളവ മഠത്തിലുള്ളവര്‍ നശിപ്പിച്ചതായി കാണിച്ച് സി. ലൂസി പോലീസില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ പോലീസ് പരിഹാരം കണ്ടില്ലെന്നും,തന്റെ ഭാഗം കേള്‍ക്കാതെ മഠത്തിലുള്ളവര്‍ പറയുന്നത് കേട്ട് മടങ്ങുകയാണെന്നും സിസ്റ്റര്‍ ലൂസി പറയുന്നു. അടിയന്തിരമായി ഈ വിഷയത്തില്‍ പരിഹാരം കാണണമെന്നാവിശ്യപ്പെട്ടാണ് നിരാഹാരം കിടക്കുന്നത്.തുടര്‍ന്ന് വെള്ളമുണ്ട പോലീസെത്തി പ്രശ്‌നം പരിഹരിച്ചതോടെയാണ് സിസ്റ്റര്‍ ലൂസി നിരാഹാര സമരം അവസാനിപ്പിച്ചത്.കഴിഞ്ഞ ദിവസം സിസ്റ്റര്‍ ലൂസിയോട് കാരയ്ക്കാമലയിലെ മഠത്തില്‍ നിന്ന് ഇറങ്ങണമെന്ന് നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മഠത്തില്‍ അല്ലാതെ മാറിത്താമസിച്ചാല്‍ ലൂസി കളപ്പുരക്ക് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

SHOW LESS

Leave A Reply

Your email address will not be published.

error: Content is protected !!