ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഒരുക്കിയ പഠനോപകരണങ്ങളുടെ ജില്ലാതല വിതരണോദ്ഘാടനം അഡ്വ.ടി സിദ്ധീഖ് എം.എല്‍.എ നിര്‍വഹിച്ചു. ‘ഉറപ്പാകണം വിദ്യാഭ്യാസം, ഉറപ്പാക്കണം കവറേജ്’എന്ന തലക്കെട്ടില്‍ നടത്തിയ കാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രത്യേകമായ പരിഗണനകള്‍ അര്‍ഹിക്കുന്ന വേളയിലും അവഗണനയുടെ കഥകള്‍ മാത്രം ബാക്കിയാവുന്ന വയനാടിന്റെ പിന്നാക്ക മേഖലകള്‍ക്ക് ഇത്തരം സംരംഭങ്ങള്‍ കരുത്താകട്ടെയെന്ന് അഡ്വ.ടി.സിദ്ധീഖ് എം.എല്‍.എ പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കരുതലുകളില്ലാത്ത അധ്യയന രീതി നിമിത്തം പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസ്മുറികള്‍ക്ക് പുറത്താണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച്ച് അഭിപ്രായപ്പെട്ടു. ജൂലൈ ആദ്യവാരം നടത്തിയ ബിരിയാണി ചലഞ്ചിലൂടെയാണ് പഠനോപകരണങ്ങള്‍ക്കാവശ്യമായ തുക സമാഹരിച്ചത്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ദിവിന ഷിബു അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഫൈസല്‍ പി.എച്ച്, വെല്‍ഫെയര്‍ പാര്‍ട്ടി കല്‍പറ്റ മണ്ഡലം പ്രസിഡന്റ് എ.സി അലി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ നഈമ ആബിദ്, മുഹമ്മദ് ഷഫീഖ് ടി, ജില്ലാ വൈസ് പ്രസിഡന്റ് ഹിശാമുദ്ധീന്‍ പുലിക്കോടന്‍, ജില്ലാ സെക്രട്ടറിമാരായ റമീല സി.കെ, ദില്‍ബര്‍ സമാന്‍ ഇ.വി, മുസ്ഫിറ ഖാനിത, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ഷര്‍ബിന ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.