സച്ചാര്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണം: മുസ്ലിം യൂത്ത് കോര്‍ഡിനേഷന്‍

0

മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി നിര്‍ദ്ദേശിക്കപ്പെട്ട സച്ചാര്‍ ശുപാര്‍ശകള്‍ പൂര്‍ണമായും കേരളത്തില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് മുസ്ലിം യൂത്ത് കോര്‍ഡിനേഷന്‍ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ പ്രത്യേകം ബോര്‍ഡ് രൂപീകരിക്കുക, മുന്നാക്ക-പിന്നാക്ക സ്‌കോളര്‍ഷിപ്പുകള്‍ ഏകീകരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

ജൂലൈ 28 ന് ബുധനാഴ്ച പഞ്ചായത്ത് തലത്തില്‍ യൂത്ത് കോര്‍ഡിനേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തും. പ്രതിഷേധ സംഗമത്തിന്റെ വിജയത്തിനായി പഞ്ചായത്ത്തല കോര്‍ഡിനേഷന്‍ യോഗം ചേരാനും തീരുമാനിച്ചു.യോഗം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് എം പി നവാസ് അദ്ധ്യക്ഷത വഹിച്ചു.അബ്ദുല്‍ ലത്തീഫ് വാഫി (എസ് കെ എസ് എസ് എഫ്), സഹല്‍ കെ ( ഐ എസ് എം) മമ്മൂട്ടി മൗലവി (ഐ എസ് എം – കെ എന്‍ എം) ഷഹീര്‍ ഖാന്‍ (വിസ്ഡം യൂത്ത് ) ലുഖ്മാനുല്‍ ഹക്കീം വി പി സി (ഡബ്ലിയു എം ഒ ഒയാസിസ് ) എന്നിവര്‍ വയൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!