അമ്പലവയല്‍ മഞ്ഞപ്പാറ ക്വാറി കുളത്തില്‍ ചൊവ്വാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയ മേപ്പാടി കുന്നംമ്പറ്റ സ്വദേശി മഞ്ജുവിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് മുമ്പ് നടത്തിയ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ മുങ്ങിമരണം എന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
മഞ്ജു ഞായറാഴ്ച വീട്ടില്‍ നിന്ന് ഇറങ്ങി തിങ്കളാഴ്ച വരെയുള്ള സമയങ്ങളില്‍ എവിടെയായിരുന്നു, തിങ്കളാഴ്ച വൈകിട്ട് മഞ്ഞപ്പാറ എങ്ങനെ എത്തി, തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കണ്ടെത്തിയിട്ടില്ല.പോലീസ് അന്വേഷണം ഊര്‍ജ്ജിത പെടുത്തിയിട്ടുണ്ട.് മഞ്ജുവിന്റെ ബാഗും ചെരിപ്പും അടക്കം കണ്ടെത്തിയെങ്കിലും ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോണ്‍ നമ്പര്‍ ട്രൈസ് ചെയ്തുകൊണ്ടുള്ള അന്വേഷണവും തുടരുകയാണ് പോലീസ്.