: പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ്: 26 വരെ അപേക്ഷിക്കാം

0

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സർക്കാർ നഴ്‌സിങ് കോളേജുകളിൽ നടത്തിവരുന്ന പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സുകൾക്കുള്ള പ്രവേശനത്തിന് 26 വരെ അപേക്ഷിക്കാം. www.lbscentre.kerala.gov.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ്.

അപേക്ഷകർ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴി 26 വരെ ഫീസ് അടയ്ക്കാം. വ്യക്തിഗത, അക്കാഡമിക് വിവരങ്ങൾ www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷാർഥികളുടെ ഉയർന്ന പ്രായപരിധി 45 വയസ്. സർവീസ് ക്വാട്ടയിലുള്ളവർക്ക് 49 വയസ്. പ്രവേശന പരീക്ഷ ഡിസംബർ അഞ്ചിന് നടക്കും. ഫോൺ: 0471-2560363, 364.

Leave A Reply

Your email address will not be published.

error: Content is protected !!