അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള സന്നദ്ധ സേവന താല്പര്യമുള്ള റിസോഴ്‌സ് പേഴ്‌സണ്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാലിന്യ സംസ്‌കരണത്തില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ സഹിതം ജൂലൈ 23 നകം സമര്‍പ്പിക്കണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
മീനങ്ങാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നിന്നും മാതൃയാനം പദ്ധതി പ്രകാരം പ്രസവശേഷം അമ്മയേയും കുഞ്ഞിനെയും സുരക്ഷിതമായി വീട്ടില്‍ എത്തിക്കുന്നതിന് വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനായി ടൂറിസ്റ്റ് ടാക്‌സി ഉടമകളില്‍ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയ്യതി ജൂലൈ 29 ഒരു മണി വരെ. അന്നേ ദിവസം 2 മണിക്ക് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04936 247290.
ഒളിമ്പിക് ക്യാമ്പയിന്‍ സംഘടിപ്പിക്കും
ജൂലൈ 23 മുതല്‍ ആഗസ്റ്റ് 8 വരെ ജപ്പാനിലെ ടോക്യോയില്‍ നടക്കുന്ന 32 മത് ഒളിമ്പിക്‌സിനെ വരവേറ്റുകൊണ്ട് ജില്ലയില്‍ ഒളിമ്പിക് ക്യാമ്പയിന്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കേരള ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, ജില്ലയിലെ കായിക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ജൂലൈ 19 മുതലാണ് ഒളിമ്പിക് ക്യാമ്പയിന്‍ നടത്തുക. ജൂലൈ 19 ന് കളക്‌ട്രേറ്റ് പരിസരത്ത് ചിയര്‍ ഫോര്‍ ഇന്ത്യ സെല്‍ഫി സ്റ്റാന്‍ഡ് സജ്ജമാക്കും. രാഷ്ട്രീയ, സംസ്‌കാരിക, കായിക പ്രേമികള്‍ എന്നിവര്‍ക്ക് സെല്‍ഫി എടുത്ത് www.facebook.com/ fbcameraeffects/tryit/314800040360697 എന്ന ലിങ്കിലൂടെ ടോക്യോ ഒളിബിക്‌സിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം.
ജൂലൈ 20 ന് 3 മണിക്ക് സുല്‍ത്താന്‍ ബത്തേരി വയനാട് ക്ലബില്‍ ഇന്ത്യന്‍ വാട്ടര്‍ പോളോ കായികതാരം ബിജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഡിബൈറ്റ് സംഘടിപ്പിക്കും. ചടങ്ങില്‍ ജില്ലയില്‍ നിന്നുള്ള ദേശീയ അന്തര്‍ദേശീയ നീന്തല്‍ താരങ്ങള്‍ പങ്കെടുക്കും. അന്ന് തന്നെ ജില്ലാ വോളിബോള്‍ ക്ലബുകള്‍ ഒളിമ്പിക്ക് സ്മാഷ്, ഫുട്‌ബോള്‍ അസോസിയേഷന്‍ ഒളിമ്പിക് ഗോള്‍ പരിപാടികളും നടത്തും.
ജില്ലാ യോഗ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 21 ന് വെബിനാറും ജൂലൈ 22 ന് രാവിലെ 7.30 ന് ജില്ലയുടെ പ്രവേശന കവാടമായ ലക്കിടിയില്‍ നിന്നും ആരംഭിച്ച് കൊളഗപ്പാറയില്‍ അവസാനിക്കുന്ന റോഡ് റ്റു ടോക്യോ സൈക്കിള്‍ റാലിയും സംഘടിപ്പിക്കും. അന്ന് എല്ലാ വീടുകളിലും ഒളിമ്പിക് ദീപം തെളിയിക്കും.
ജൂലൈ 23 ന് 3 മണിക്ക് കളക്ട്രേറ്റ് പരിസരത്ത് ടോര്‍ച്ച് റാലി നടത്തും. അന്ന് 2.45 ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിക്കുന്ന പരിപാടിയും, 6 മണിക്ക് 101 കേന്ദ്രങ്ങളിലായി ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന് കൊണ്ട് സൂര്യനമസ്‌കാരം പരിപാടിയും സംഘടിപ്പിക്കും.
ജില്ലാ കരാട്ടേ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 26 ന് 2 മുതല്‍ കത്ത,പുഷ്അപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കും. കല്‍പ്പറ്റ എസ് .കെ.എം. ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും, ബത്തേരി മാക്‌ലോഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ ഒളിമ്പിക്‌സ് സിംപോസിയം ക്വിസ്, സെമിനാര്‍, ഡിബേറ്റ്‌സ് എന്നീ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മരം ലേലം
വൈത്തിരി തരുവണ റോഡില്‍ പൊഴുതന പഞ്ചായത്ത് ഓഫീസിനു സമീപം അപകടാവസ്ഥയിലുള്ള ആഞ്ഞിലി മരം പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ലക്കിടി ഓഫീസില്‍ വെച്ച് ജൂലൈ 19 ന് രാവിലെ 11.30 നു ലേലം ചെയ്യും.
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം
ഉന്നത വിദ്യാഭ്യാസം നടത്തുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മാനന്തവാടി ബ്ലോക്ക് പരിധിയിലെ താമസക്കാരും സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ നിലവില്‍ അംഗീകൃത കോഴ്‌സ് ചെയ്യുന്നവരും ആയിരിക്കണം. പ്ലസ് 2 കോഴ്‌സിന് പഠിക്കുന്നവരും മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സ്ഥാപന മേധാവിയില്‍ നിന്നുമുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് , ഇതേ ആവശ്യത്തിന് പഞ്ചായത്തില്‍ നിന്നും ധനസഹായം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. വരുമാനം കുറഞ്ഞ അപേക്ഷകര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകള്‍ ജൂലൈ 30 നകം ട്രൈബല്‍ എക്‌സ്റ്റെഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറങ്ങള്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, കുഞ്ഞോം, മാനന്തവാടി, കാട്ടിക്കുളം, തവിഞ്ഞാല്‍ എന്നീ എക്‌സ്റ്റെന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. ഫോണ്‍ 04935 240210.
എന്‍ട്രികള്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് മാനസീക സാമൂഹിക പിന്തുണ നല്‍കുന്നതിന് നടത്തിവരുന്ന സര്‍ഗ്ഗ വസന്തം പരിപാടിയിലേയ്ക്ക് 3 മിനിറ്റില്‍ കവിയാത്ത എന്‍ട്രികള്‍ ക്ഷണിച്ചു. പ്രായപരിധി 10 മുതല്‍ 13 വരെയും , 14 മുതല്‍ 18 വരെയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744271494 ബന്ധപ്പെടുക.