കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നിര്‍ത്തി

0

ബത്തേരിയില്‍ നിന്നും ഗുണ്ടല്‍പേട്ടയിലേക്ക് കെ എസ് ആര്‍ ടി സി ആരംഭിച്ച അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തി.കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് യാത്രക്കാര്‍ ഇല്ലാത്തിതിനാലാണ് സര്‍വ്വീസുകള്‍ നിര്‍ത്തിയത്.തിങ്കളാഴ്ച മുതല്‍ രണ്ട് സര്‍വീസുകളാണ് ആരംഭിച്ചിരുന്നത്. ഇരുസംസ്ഥാനങ്ങളും യാത്രക്കാര്‍ക്ക് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് യാത്രക്കാരുടെ എണ്ണം കുറഞ്ഞത്.
അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയിലേക്ക് ആരംഭിച്ചത്. രാവിലെ ഏഴിനും, 9നുമായിരുന്നു സര്‍വീസുകള്‍ തുടക്കം. ദിവസേന മൂന്ന് തവണ ബത്തേരി ഗുണ്ടല്‍പേട്ട റൂട്ടില്‍ ബസ്സുകള്‍ സര്‍വീസ് നടത്തുന്ന തരത്തിലായിരുന്നു ക്രമീകരണം. എന്നാല്‍ ഇരുസംസ്ഥാനങ്ങളും യാത്രക്കാര്‍ക്ക് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഇതോടെ നഷ്ടത്തിലായ സര്‍വീസുകള്‍ മാനേജ്മെന്റ് നിര്‍ത്തുകയായിരുന്നു. കര്‍ണാടകയിലേക്ക് പ്രവേശിക്കണമെങ്കില്‍ ഒന്നുകില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലമോ, അല്ലങ്കില്‍ കൊവിഡ് വാക്സിനെടുത്ത സര്‍ട്ടിഫക്കറ്റോ നിര്‍ബന്ധമാക്കിയിരുന്നു. തിരിച്ച് കേരളത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലവും നിര്‍ബന്ധമാണ്. ഇത് ദിനം പ്രതിയാത്രചെയ്യുന്ന ഇരുസംസ്ഥാനങ്ങളിലെയും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സര്‍വീസുകള്‍ പുനരാംരംഭിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!