നാളത്തെ വ്യാപാരി സമരം ഉപേക്ഷിച്ചു.

0

നാളെ സംസ്ഥാനത്ത് കടകള്‍ തുറന്നു പ്രതിഷേധിക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം പിന്‍വലിച്ചു.ഡല്‍ഹിയില്‍ നിന്നും മുഖ്യമന്ത്രി തിരിച്ചു വന്ന ശേഷം വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിട്ട് മാത്രമേ പുതിയ സമര പരിപാടികളെക്കുറിച്ച് കുറിച്ച് ആലോചിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് നസറുദ്ദീന്‍ അറിയിച്ചു.

ഇന്ന് നടന്ന ചര്‍ച്ചയില്‍ വ്യാപാരി സംഘടനകള്‍ കൂടുതല്‍ ആവശ്യങ്ങള്‍ സര്‍ക്കാറിന് മുന്‍പിലേക്ക് സമര്‍പ്പിച്ചിരുന്നു.
പ്രസ്തുത കാര്യങ്ങള്‍ പരിഹരിക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മാത്രമേ സാധ്യമാവൂ എന്നുള്ളതിനാല്‍ മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിനുശേഷം ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരം സാധ്യമാകുമോ എന്ന് ശ്രമിക്കുമെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു.ഇതോടൊപ്പം ഇന്ന് വൈകുന്നേരം നടത്താനിരുന്ന പ്രതിഷേധ പ്രകടനവും നാളത്തെ സമരവും മാറ്റിവെച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!