കന്നുകാലികളെ വാങ്ങാനും വില്‍ക്കാനുമുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി മില്‍മ. ‘കൗ ബസാര്‍’ എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനിലൂടെ ഇടനിലക്കാരുടെ ചൂഷണമില്ലാതെ ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലികളെ വാങ്ങാനും വില്‍ക്കാനും സാധിക്കും. കര്‍ഷകര്‍ക്ക് ക്ഷീരസംഘം സെക്രട്ടറിയുടെ സഹായത്തോടെ ആപ് വഴി കന്നുകാലികളെ ക്രയവിക്രയം ചെയ്യാം.
കന്നുകാലികളെ വില്‍ക്കുന്നതിനായി അവയുടെ ചിത്രം, പ്രതീക്ഷിക്കുന്ന വില, പ്രായം, മറ്റു വിവരങ്ങള്‍ ആപ്പില്‍ നല്‍കണം. അതിനൊപ്പം ബന്ധപ്പെടുന്നതിനായി കര്‍ഷകന്റെ നമ്പറും ഉള്‍പ്പെടുത്തണം. തിരുവനന്തപുരം മേഖല ക്ഷീരോല്‍പാദക സഹകരണ യൂണിയനാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിട്ടുള്ളത്. തുടക്കത്തില്‍ തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ , പത്തനംതിട്ട ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം.