മുട്ടില്‍ ടൗണിലില്‍ പ്രതിക്ഷേധ സമരം

0

പെട്രോള്‍,ഡീസല്‍,പാചകവാതക -നികുതി കുത്തനെ വര്‍ദ്ധിപ്പിച്ച് രാജ്യത്തെ കൊള്ളയടിക്കുന്ന കേന്ദ്ര- കേരള – സര്‍ക്കാരുകള്‍ക്കെതിരെ മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുട്ടില്‍ ടൗണിലില്‍ പ്രതിക്ഷേധ സമരം. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.എം.ഒ ദേവസി അധ്യക്ഷനായി.മുട്ടില്‍ ടൗണിലൂടെ വാഹനത്തില്‍ കയര്‍ കെട്ടിവലിച്ചുകൊണ്ടുള്ള പ്രതീകാത്മക സമര പരിപാടിയില്‍ വിവിധ ബൂത്തുകളില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

ഡിസിസി ജനറല്‍ സെക്രട്ടറി വിനു തോമസ് ,മുസ്തഫ പയന്തോത്ത്. സുന്ദര്‍രാജ് എടപ്പെട്ടി.പ്രസിഡന്റ് സജീവന്‍ മടക്കി മല, ഡയറക്ടര്‍ കെ.പത്മനാഭന്‍ ,മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശാന്തമ്മ തോമസ് ,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രിജിത്ത് ,കെ അശോകന്‍ ,ഷിജു ഗോപാല്‍ ,കൊളവയല്‍ ബൂത്ത് പ്രസിഡന്റ് പി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!