പണം വച്ച് ചീട്ടുകളിച്ച പന്ത്രണ്ടംഗസംഘത്തെ പിടികൂടി

0

കൊളഗപ്പാറ വയനാടിയ റിസോര്‍ട്ടില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 12 അംഗ സംഘത്തെ മീനങ്ങാടി പോലീസ് പിടികൂടി.ബിജു (45)പഞ്ചാരപ്പാനില്‍ മനോജ് (50) പാറക്കല്‍ ,സുനീഷ്, (37) ആഴിക്കല്‍,ബാബു അബ്ബാസ് (61) പുത്തന്‍വീട്ടില്‍,അനീഷ് (36) വളളിയില്‍ ,കബീര്‍ (28) കുന്നുമ്മല്‍ ,അബ്ദുള്‍ നാസര്‍ (53) വേണാടിയില്‍ ,വിനീഷ് പി ആര്‍ (45) ആലക്കല്‍,രാജു (61) കടക്കല്‍ ,ഷെബീറലി (40) പുത്തന്‍പീടിയേക്കല്‍ ,ജോര്‍ജ് (47) വടക്കുംകര ഷാനവാസ് പാലക്കണ്ടി (29)എന്നിവരെയാണ് മീനങ്ങാടി പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സനല്‍രാജിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ അറസ്റ്റ് ചെയ്തത്.ചീട്ടുകളിയ്ക്കായി ഉപയോഗിച്ച 10,3100 രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു. കൊളഗപ്പാറ വയനാടിയ റിസോര്‍ട്ടില്‍ പണം വച്ച് ചീട്ടുകളി നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ പേരില്‍ കേരള ഗെയിമിംഗ് ആക്ട് പ്രകാരവും, കോവിഡ് മാനദണ്ഡം പാലിക്കാത്തതിനും വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ എസ്.ഐമാരായ സജീവന്‍, പോള്‍, സി.പി ഒ ഷെബീര്‍ എന്നിവരും ഉള്‍പ്പെട്ട പോലീസ് സംഘമാണ് റെയ്ഡിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!