ഇന്ന് ലോക ജനസംഖ്യാ ദിനം

0

‘അവകാശങ്ങളും തിരഞ്ഞെടുക്കലുകളുമാണ് കുഞ്ഞ് വേണോ വേണ്ടയോ എന്നതിനുള്ള ഉത്തരം: എല്ലാ ആളുകളുടെയും പ്രത്യുത്പാദന ആരോഗ്യത്തിനും അവകാശങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതാണ് പ്രത്യുത്പാദന നിരക്കില്‍ മാറ്റം വരുത്തുന്നതിനുള്ള പരിഹാരം” എന്നോര്‍മിപ്പിച്ച് ഇന്ന് ലോക ജനസംഖ്യാ ദിനം.ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനു നല്‍കിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

എല്ലാ വര്‍ഷവും ജൂലൈ 11നാണ് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. ഒരു രാജ്യത്തിന്റെ ജനസംഖ്യ ആ രാജ്യത്തിന്റെ വികസനത്തിലും പ്രവര്‍ത്തനങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. രാജ്യത്തെ ജനസംഖ്യ കൂടുതലാണെങ്കില്‍ വേഗത്തില്‍ വികസിക്കുക എന്നത് കൂടുതല്‍ ബുദ്ധിമുട്ടേറിയതായി മാറും. തല്‍ഫലമായി, നിലവിലുള്ള വിഭവങ്ങളുടെ ദീര്‍ഘകാല വളര്‍ച്ച ഉറപ്പാക്കാന്‍ ദേശീയതലത്തിലും ആഗോളതലത്തിലും അമിത ജനസംഖ്യ കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ലോകജനസംഖ്യ 100 കോടിയില്‍ എത്താന്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളെടുത്തു. എന്നാല്‍ പിന്നീട് 200 വര്‍ഷത്തിനുള്ളില്‍ ഇത് ഏഴിരട്ടിയായി വര്‍ദ്ധിച്ചു. ലോകജനസംഖ്യ 2011ല്‍ 700 കോടി മറികടന്നു. ഇപ്പോള്‍ ഇത് ഏകദേശം 770 കോടിയായി വര്‍ദ്ധിച്ചു. 2030 ല്‍ ഏകദേശം 850 കോടി, 2050 ല്‍ 970 കോടി, 2100ല്‍ 1090 കോടി എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നത്.

പ്രത്യുല്‍പാദന പ്രായത്തിലെത്തിയ വ്യക്തികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് ഈ ഗണ്യമായ വര്‍ദ്ധനവിന് കാരണമായത്. എന്നാല്‍ പ്രത്യുത്പാദന നിരക്കുകളിലെ മാറ്റങ്ങള്‍, നഗരവല്‍ക്കരണം, കുടിയേറ്റം തുടങ്ങിയ പ്രവണതകള്‍ ഭാവിതലമുറയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

ചൈനയ്ക്കുശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇത്രയും വലിയ ജനസംഖ്യയെ കൈകാര്യം ചെയ്യുന്നത് കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തിന്റെ മരണനിരക്ക് ഉയര്‍ത്തി.

Leave A Reply

Your email address will not be published.

error: Content is protected !!