ഡിജിറ്റല്‍ പഠനസൗകര്യമൊരുക്കാന്‍ അധ്യാപകരുടെ ടി വി/ടാബ് ചലഞ്ച്
പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന നിര്‍ധനരായ ഡിജിറ്റല്‍ പഠന സൗകര്യം ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് ടിവി /ടാബ് ചലഞ്ച് സഹായഹസ്തവുമായി അധ്യാപകര്‍.പത്താം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി നല്‍കി അധ്യാപകരായ ബോബിന്‍ ബോസ്സ്,സ്മിത പി മാത്യു എന്നിവര്‍ ചലഞ്ചിലെ ആദ്യ കണ്ണികളായി. ആയിരത്തി ഇരുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന പയ്യമ്പള്ളി സ്‌കൂളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠന സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനുമായി ആവിഷ്‌കരിച്ച ‘വീടറിയാന്‍’ ഭവന സന്ദര്‍ശന പരിപാടിയുടെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമിട്ടത്. അധ്യാപകരെ കൂടാതെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായവരും ഈ സംരംഭത്തിന് മികച്ച പിന്തുണയാണ് നല്‍കി വരുന്നത്.