പട്ടികവര്‍ഗ സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതി്ക്ക് കീഴില്‍ വായ്പ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 1.50 ലക്ഷം, 3 ലക്ഷം രൂപയുടെ സ്വയം തൊഴില്‍ വായ്പ പദ്ധതികള്‍ക്കുള്ള അപേക്ഷകര്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരും 18നും 55നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. വായ്പ തുക 6 ശതമാനം പലിശ സഹിതം 5 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോമിനും വിശദവിവരത്തിനുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869.
കോഷന്‍ ഡിപ്പോസിറ്റ്
ജി വി എച്ച് എസ്സ് എസ്സ് കല്‍പ്പറ്റയില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ നിന്നും 2020 ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്തിട്ടുണ്ട്. തുക ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
തെങ്ങിന്‍ തൈ വിതരണം
കേരകേരളം സമൃദ്ധ കേരളം പദ്ധതി മുഖേന നല്ലയിനം ഡബ്യൂ സി റ്റി, ഹൈബ്രീഡ് തെങ്ങിന്‍ തൈകള്‍ കൃഷിഭവനുകളിലൂടെ വിതരണം ചെയ്യും. കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ നഴ്‌സറിയില്‍
നിന്നാണ് തൈകള്‍ ലഭ്യമാക്കിയത്. കര്‍ഷകര്‍ അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണം. ഫോണ്‍ 04936 202506.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
വനിതാ ശിശു വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലേക്ക് പാചകക്കാരിയുടെ ഒഴിവുണ്ട്. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അഞ്ചാം ക്ലാസ് പാസായിരിക്കണം. 25 നും 45 നും ഇടയില്‍ പ്രായം. ജൂലൈ 22 ന് രാവിലെ 10.30 ന് ഗവ. ചില്‍ഡ്രന്‍സ് ഹോം കണിയാമ്പറ്റയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ സാമൂഹ്യ സേവനത്തില്‍ തല്‍പ്പരായ വനിതകള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 04935 293078.
ആട് വളര്‍ത്തല്‍ പരിശീലനം
സുല്‍ത്താന്‍ ബത്തേരി മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 13, 14, 15 തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ 8.30 വരെ വാണിജ്യ അടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ പരിശീലനം ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. മൂന്നു ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ആളുകള്‍ 9188522710 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് സന്ദേശം അയച്ചു പേര് രജിസ്റ്റര്‍ ചെയ്യണം. മൂന്ന് ദിവസത്തെ പരിശീലനത്തില്‍ മുഴുവനായി പങ്കെടുക്കുന്ന വ്യക്തികള്‍ക്കു സര്‍ട്ടിഫിക്കറ്റ് ലഭിക്കും.