മഴയുമില്ല, ജലസേചന സൗകര്യവുമില്ല.നെന്മേനിയിലെ വലിയവട്ടം പാടിയേരി പാടശേഖരങ്ങളിലാണ് കര്‍ഷകര്‍ മഴയെത്തുമെന്ന പ്രതീക്ഷയില്‍ പൂഴിയില്‍ വിത്തെറിയുന്നത്. പാടശേഖരത്തിന് സമീപമുള്ള പുഴയില്‍ ചെക്ക് ഡാം നിര്‍മ്മിച്ച് ജലസേചന സൗകര്യമൊരുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
നെന്മേനി പഞ്ചായത്തിലെ പ്രധാന പാടശേഖരമായി വലിയവട്ടം പാടിയേരിലാണ് മഴയില്ലാതായതോടെ കര്‍ഷകര്‍ പൂഴിമണ്ണില്‍ വിത്തെറിയുന്നത്. ജൂലൈ ആദ്യആഴ്ച പിന്നിട്ടിട്ടും ഇതുവരെ മഴ കാര്യമായി ലഭിച്ചിട്ടില്ല. ഇടക്ക് പെയ്യുന്ന പൊടിമഴിയെ ആശ്രയിച്ച് നിലം ഉഴുതൊരുക്കിയ കര്‍ഷകരാണ് ഇപ്പോള്‍ പൂഴിയില്‍ വിത്തെറിയുന്നത്. വരും ദിവസങ്ങളില്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. അതേസമയം സമീപത്തെ വലിയവട്ടം പുഴയില്‍ ചെക്ക് ഡാമും, കനാലും നിര്‍മ്മിച്ച് ജലസേചന സൗകര്യമൊരുക്കിയാല്‍ മഴയില്ലെങ്കിലും വെള്ളം വയലുകളില്‍ എത്തിച്ച് കൃഷിയിറക്കാനാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൂടാതെ ഇവിടെ പാടശേഖരങ്ങളില്‍ ഉഴവിനും, കൊയ്ത്തിനും വാഹനമിറക്കാന്‍ വഴിസൗകര്യമില്ലാത്തതും കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.