വയനാട് മെഡിക്കല്‍ കോളേജ് യഥാര്‍ത്ഥ മെഡിക്കല്‍ കോളേജാക്കി മാറ്റണം എസ്.ഡി.പി.ഐ
വയനാട്‌മെഡിക്കല്‍ കോളേജ് വഞ്ചന അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ജില്ലാ ആശുപത്രിയുടെ ബോര്‍ഡ് മാറ്റി തുടക്കം കുറിച്ചു എന്നു പറയുന്ന വയനാട് മെഡിക്കല്‍ കോളേജ് യഥാര്‍ത്ഥ മെഡിക്കല്‍ കോളേജാക്കി മാറ്റുന്നതിന് ഇനിയുമെന്താണ് തടസ്സമെന്ന് ഭരണക്കാരും എംഎല്‍എയും ജനങ്ങളോട് വെളിപ്പെടുത്തണമെന്നും അല്ലെങ്കില്‍ കാലതാമസമില്ലാതെ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാനുള്ള അടിയന്തിര നടപടി കൈക്കൊള്ളണമെന്നും എസ്.ഡി.പി.ഐ.ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജ് വിഷയം ഉയര്‍ത്തി കാണിച്ച് വിജയിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും. ഇതുവരെ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്.കോവി ഡ് 19 വ്യാപനവും മറ്റും കാരണംജനം വീര്‍പ്പുമുട്ടുമ്പോള്‍ നേരത്തേ ജില്ലാ ആശുപത്രിയില്‍ കിട്ടിയിരുന്ന ചികിത്സാ സൗകര്യം കൂടി ഇല്ലാതായിരിക്കുകയാണ്. ഈ സാഹചര്യം മനസിലാക്കി അടി യന്തിരമായി മെഡിക്കല്‍ കോളേജിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം അല്ലാത്ത പക്ഷംശക്തമായ സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും നേതാക്കള്‍ വ്യക്തമാക്കി