പട്ടാപകല്‍ കടുവ വളര്‍ത്തുനായയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു
ജനവാസ കേന്ദ്രത്തില്‍ പട്ടാപകല്‍ കടുവ വളര്‍ത്തുനായയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ ഒരു മാസമായി ഭീതിയിലാണ് തൃശ്ശിലേരി നിവാസികള്‍ .തൃശ്ശിലേരി ആനപ്പാറ കാനഞ്ചേരി കുന്ന് ടി.എം.മാത്യുവിന്റെ വളര്‍ത്ത് നായയെ യാണ് കടുവ ആക്രമിച്ചത്.കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് വീടിന് തൊട്ടുള്ള തൊഴുത്തിലാണ് സംഭവം.മൂന്ന് വയസ്സ് പ്രായമുള്ള നായയുടെ മുഖത്തും നാവിനു മാണ് കടുവയുടെആക്രമത്തില്‍ പരിക്കേറ്റത്.
നായയുടെ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കടുവ നായയെ ആക്രമിക്കുന്നത് കണ്ടത്. ഉടനടി വീട്ടിലേക്ക് തന്നെ തിരിച്ച്കയറുകയും ശബ്ദമുണ്ടാക്കുകയും ചെയ്തതിതിനെ തുടര്‍ന്നാണ് കടുവയില്‍ നിന്നും വളര്‍ത്തുനായരക്ഷപ്പെട്ടത്.മാസങ്ങള്‍ക്ക് മുന്‍പ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള എട്ട് മാസം പ്രായമുള്ള നായയേയും, രണ്ട് വര്‍ഷം മുന്‍പ് പശുവിനെയും കടുവ കൊന്നിരുന്നു.പശുവിന്റെ നഷ്ടപരിഹാരം ഇത് വരെയും ലഭിച്ചിട്ടില്ല.
തൃശ്ശീലേരി ആനപ്പാറ പ്രദേശത്തുകാര്‍ക്ക് കടുവ ഭീതി മൂലം പകല്‍ സമയത്ത്‌പോപോലും പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്.വളര്‍ത്തു മൃഗങ്ങളെ മേയാന്‍ പോലും വിടാന്‍ ഭയം മൂലം തയ്യാറാവുന്നില്ല.പകല്‍ സമയത്ത് പോലും ജനവാസകേന്ദ്രങ്ങളില്‍ കടുവയുടെ സാന്നിദ്ധ്യം കണ്ടതോടെ നാട്ടുകാര്‍ ഒന്നടങ്കം ഭീതിയിലായിരിക്കയാണ്.