സുന്ദരമായ ചര്‍മ്മം സ്വന്തമാക്കാന്‍ കടലമാവ് ഇങ്ങനെ ഉപയോഗിക്കാം.

0

കടലമാവ് പണ്ടുകാലം മുതലേ സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. ചര്‍മ്മത്തിലുണ്ടാകുന്ന കരവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മം മനോഹരമാക്കുന്നു.എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്ക് വളരെയേറെ അനുയോജ്യമാണ് കടലമാവ്. കടലമാവ് കൊണ്ടുള്ള ചില ഫേസ്പാക്കുകളെ പരിചയപ്പെടാം.

ഒന്ന്…

മൂന്ന് ടീസ്പൂണ്‍ കടലമാവിലേയ്ക്ക് ഒരു ടീസ്പൂണ്‍ വീതം ഓട്സ്, തൈര് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം. ഇനി ഈ മിശ്രിതത്തിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയം. കരുവാളിപ്പ് മാറാന്‍ ഈ സ്‌ക്രബ് സഹായിക്കും.

രണ്ട്…

ഒരു നുള്ള് മഞ്ഞളും മൂന്ന് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും അല്‍പം നാരങ്ങാ നീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.

മൂന്ന്…

രണ്ട് ടീസ്പൂണ്‍ കടലമാവില്‍ ഒരു ടീസ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം നല്ലൊരു മോയിസ്ചറൈസറായി പ്രവര്‍ത്തിക്കുകയും മുഖക്കുരു മാറ്റാന്‍ സഹായിക്കുകയും ചെയ്യും.

നാല്…

ഒരു ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ തക്കാളി നീര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!