നാളെത്തെ സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കും

0

വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പ് സമരത്തില്‍ നിന്നും ഒരു വിഭാഗം വ്യാപാരികള്‍ ബത്തേരിയില്‍ വിട്ടുനില്‍ക്കും.ബത്തേരി മര്‍ച്ചന്റ് അസോസിയേഷനില്‍പെടുന്ന വ്യാപാരികളാണ് സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.ഇപ്പോഴത്തെ സമരം അനാവശ്യമെന്നാണ് അസോസിയേഷന്റെ നിലപാട്.അതേസമയം എല്ലാസ്ഥാപനങ്ങളും മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടാണ് സമരമെന്ന് ഏകോപന സമിതി.സുല്‍ത്താന്‍ ബത്തേരിയിലാണ് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപാകമായി നാളെ നടത്തുന്ന കടയടപ്പ് സമരത്തില്‍ നിന്നും ഒരു വിഭാഗം വിട്ടുനില്‍ക്കുന്നത്. ബത്തേരി മര്‍ച്ചന്റ് അസോസിയേഷനാണ് സമരത്തില്‍ നിന്നും വിട്ട്‌നിന്ന് കടകള്‍ തുറക്കുന്നത്. കൊവിഡ് ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സമയത്ത് നാളെ നടത്തുന്ന സമരം അനാവശ്യമെന്നാണ് സുല്‍ത്താന്‍ ബത്തേരി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്. സംഘടനയില്‍ഉള്‍പ്പെടുന്ന മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും നാളെ തുറക്കുമെന്നും നേതാക്കള്‍ പറഞ്ഞു. അതേ സമയം നിയന്ത്രണങ്ങള്‍ ഒഴിവാക്കി എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നാളെ കടകള്‍ അടച്ച് പ്രതിഷേധിക്കുന്നതെന്നും നാളെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും പണിമുടക്കില്‍ പങ്കെടുക്കണമെന്നും വ്യാപാരി വ്യവയാസി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികളുടെ അഭ്യര്‍ഥന. സമരത്തിന്റെ ഭാഗമായി ഏകോപന സമിതി ഭാരവാഹികള്‍ സെക്രട്ടേറിയറ്റ്, കലക്ട്രേറ്റ്, ത്രിതല പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷനുകളുടെ മുന്നില്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് അഞ്ചുവരെ ഉപവാസ സമരവും നടത്തും.

Leave A Reply

Your email address will not be published.

error: Content is protected !!