രണ്ട് മാസമായി സര്‍വീസില്ല; ബത്തേരിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പട്ടിണിയില്‍. ലോക്ക് ഡൗണിനുമുന്നേ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ടൗണില്‍ ഇതുവരെ സര്‍വീസ് പുനരാരംഭിക്കാനായിട്ടില്ല. ഇതോടെ വാടകകയ്ക്ക് താമസിക്കുന്നവരടക്കം ഉപജീവനം നടത്താനായി നെട്ടോട്ടമോടുകയാണ്. പ്രശ്നത്തില്‍ സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ഡ്രൈവര്‍മാര്‍.
സുല്‍ത്താന്‍ ബത്തേരി നഗസഭയില്‍ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന ആയിരത്തിലധികം ഡ്രൈവര്‍മാരാണ് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധികാരണം ദുരിതത്തിലായിരിക്കുന്നത്. നല്ലൊരു ശതമാനം ഡ്രൈവര്‍മാരുടെ കുടുംബങ്ങളും പട്ടിണിയിലേക്ക് നീങ്ങുകയാണ്. ഇതില്‍ ദിവസക്കൂലിക്ക് ഓട്ടോറിക്ഷ ഓടിക്കുന്നവരടക്കം ഉണ്ട്. പലരും വീട് വാടകകയ്ക്ക് എടുത്ത് കുടുംബമായി താമസിക്കുന്നവരാണ്. രണ്ട് മാസമായി ഇവര്‍ക്ക് വാടക നല്‍കാന്‍ പോലും സാധിക്കുന്നില്ല. പ്രായമയ മാതാപിതാക്കളും അസുഖമായവരും ഉണ്ട്. ഇവര്‍ക്കുള്ള മരുന്നുപോലും വാങ്ങാന്‍ സാധിക്കാതെ ദുരിതമനുഭവിക്കുകയാണ്. രണ്ട് മാസമായി ബത്തേരി ടൗണില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നതിന്നാല്‍ ഓട്ടോറിക്ഷ സര്‍വീസ് പുനരാരംഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പുറമെ നിന്ന് വല്ലപ്പോഴും ഓട്ടം ലഭി്ച്ച് ടൗണിലെത്തിയാല്‍ ചാര്‍്ജ്ജ് ചെയ്യുന്നതുകാരണം അതിനും സാധിക്കുന്നില്ലന്നും ഡ്രൈവര്‍മാര്‍ പറയുന്നു. അതുകൊണ്ട് തന്നെ കടുത്ത സാമ്പത്തിക പ്രയാസത്തിലായ തങ്ങള്‍ക്ക് മക്കളുടെ ഓണ്‍ലൈന്‍ പഠനത്തിന് നെറ്റ് ചാര്‍ജ്ജ് ചെയ്യാന്‍പോലും സാധിക്കുന്നില്ലന്നുമാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. സര്‍ക്കാറും ജില്ലാഭരണകൂടവും ഇടപെട്ട് തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.