ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു വയനാട് ജില്ലയിലെ പുതുക്കിയ ലോക്ഡൗണ്‍ ഇളവുകള്‍

0

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു
വയനാട് ജില്ലയിലെ പുതുക്കിയ ലോക്ഡൗണ്‍ ഇളവുകള്‍

എ- വിഭാഗം തദ്ദേശ സ്ഥാപനങ്ങളില്‍ (ടി പി ആര്‍ 8% ത്തിനു താഴെ)

അവശ്യവസ്തു സ്ഥാപനങ്ങളും മറ്റെല്ലാ സ്ഥാപനങ്ങളും കടകളും റിപ്പയര്‍ കടകളും തുണിക്കടകള്‍, ജ്വല്ലറി, പാദരക്ഷകള്‍ വില്‍ക്കുന്ന കടകളും 50 ശതമാനം ശേഷിയില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം.
ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം- രാത്രി 9.30 വരെ),
ബിവറേജസ് ഔട്ട്‌ലെറ്റ്, ബാര്‍ എന്നിവിടങ്ങളില്‍ ടേക്ക് എവേ മാത്രം.
ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ ഓടാം.
പ്രഭാത സവാരിയും കൂട്ടംകൂടാതെയുള്ള ഔട്ട്‌ഡോര്‍ കായിക പരിശീലനവും സൈക്ലിങും അനുവദിക്കും.

ബി- വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍( 8 % മുതല്‍ 16% വരെ)

അവശ്യവസ്തു സ്ഥാപനങ്ങളും എല്ലാതരം റിപ്പയര്‍ കടകളും 50 ശതമാനം ശേഷിയില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം.
തുണിക്കടകള്‍, ജ്വല്ലറി, പാദരക്ഷകള്‍ വില്‍ക്കുന്ന കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കം. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ (പാര്‍സല്‍, ഹോം ഡെലിവറി മാത്രം-രാവിലെ 7 മുതല്‍ രാത്രി 7 വരെ).
ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ അനുവദിക്കില്ല.
ബിവറേജസ് ഔട്ട്‌ലെറ്റ്, ബാര്‍ എന്നിവിടങ്ങളില്‍ ടൈക്ക് എവേ മാത്രം.
പ്രഭാത സവാരിയും കൂട്ടംകൂടാതെയുള്ള ഔട്ട്‌ഡോര്‍ കായിക പരിശീലനവും സൈക്ലിങും അനുവദിക്കും.

സി- വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ ( 16% മുതല്‍ 24% വരെ)

അവശ്യവസ്തു സ്ഥാപനങ്ങള്‍ 50 ശതമാനം ശേഷിയില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം.
ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം- രാത്രി 7 വരെ).
മറ്റെല്ലാ സ്ഥാപനങ്ങളും കടകളും റിപ്പയര്‍ കടകളും വെള്ളിയാഴ്ച മാത്രം വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം
തുണിക്കടകള്‍, ജ്വല്ലറി, പാദരക്ഷകള്‍ വില്‍ക്കുന്ന കടകള്‍ക്ക് വെള്ളിയാഴ്ച്ച  50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.
ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ അനുവദിക്കില്ല. ബിവറേജസ് ഔട്ട്‌ലെറ്റ്, ബാര്‍ എന്നിവ പ്രവര്‍ത്തിക്കരുത്.
പ്രഭാത സവാരിയും കായിക പരിശീലനവും സൈക്ലിങും അനുവദിക്കില്ല.

എ, ബി കാറ്റഗറികളിലെ തദ്ദേശ സ്ഥാപനങ്ങളിലെ ആരാധനാലയങ്ങളില്‍ 15 ആളുകള്‍ക്ക് മാത്രം പ്രവേശനം.മറ്റിടങ്ങളിലെ ആരാധാനാലയങ്ങള്‍ക്ക് തുറക്കാന്‍ അനുമതിയില്ല.

എ- വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ (ബ്രാക്കറ്റില്‍ ടി.പി.ആര്‍)

കോട്ടത്തറ (2.82), മുളളന്‍കൊല്ലി (3.21), പുല്‍പ്പള്ളി (4.62), തൊണ്ടര്‍നാട് ( 4.71) , വൈത്തിരി ( 5.79), പൊഴുതന (6.30), നൂല്‍പ്പുഴ (6.6), മുട്ടില്‍ (6.8).

ബി- വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ (ബ്രക്കറ്റില്‍ ടി.പി.ആര്‍)

തിരുനെല്ലി (8.27), വെങ്ങപ്പള്ളി (8.53), സുല്‍ത്താന്‍ ബത്തേരി മുനിസിപാലിറ്റി  (9.7), കല്‍പറ്റ മുനിസിപാലിറ്റി (9.76), എടവക (10.06), മാനന്തവാടി മുനിസിപാലിറ്റി     (10.09), തവിഞ്ഞാല്‍ (10.55), വെളളമുണ്ട (11.10), പൂതാടി (11.26), മേപ്പാടി (11.43), അമ്പലവയല്‍ (11.97), പടിഞ്ഞാറത്തറ     (12.94), നെന്‍മേനി (14.02), മൂപ്പൈനാട് (14.25), കണിയാംമ്പറ്റ (14.59), പനമരം (15.48), മീനങ്ങാടി (15.60).

സി- വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ (ബ്രക്കറ്റില്‍ ടി.പി.ആര്‍)
തരിയോട് (19.68)

ഡി വിഭാഗത്തില്‍ ജില്ലയിലെ ഒരു തദ്ദേശ സ്ഥാപനവും ഉള്‍പ്പെട്ടിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!