സംസ്ഥാന ഫിഷറീസ് വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി സുഭിക്ഷ കേരളം പദ്ധതകളിലേക്ക് അപേക്ഷിക്കാം.കുളങ്ങളിലെ ശാസ്ത്രീയ കാര്‍പ്പ് മത്സ്യ കൃഷി,റി സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം,കൂട് മത്സ്യകൃഷി,പടുതാകുളങ്ങളിലെ അതി സാന്ദ്രത മത്സ്യകൃഷി എന്നീ വിഭാഗങ്ങളില്‍ 40 ശതമാനം സബ്‌സിഡിയോടുകൂടി പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം.മത്സ്യകുഞ്ഞുങ്ങളെ മാത്രം ലഭ്യമാകുന്ന കുളങ്ങളിലെ വിശാല കാര്‍പ്പ് മത്സ്യകൃഷി പദ്ധതിക്കും അപേക്ഷിക്കാം.പൂരിപ്പിച്ച അപേക്ഷകളും അനുബന്ധരേഖകളും ബന്ധപ്പെട്ട പഞ്ചായത്തിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ മുഖേനയോ,പൂക്കോട് ജില്ലാ ഫിഷറീസ് ഓഫീസിലോ ജൂലൈ 1നകം നല്‍കണം.അപേക്ഷകള്‍ക്കും പദ്ധതികളുടെ വിശദാംശങ്ങള്‍ക്കും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരുമായോ,പൂക്കോട് ജില്ലാ ഫിഷറീസ് ഓഫീസുമായോ ബന്ധപ്പെടാം.ഫോണ്‍:04936255214
Sign in
Sign in
Recover your password.
A password will be e-mailed to you.