ഹെപ്പറ്റൈറ്റിസ് ബി ബോധവത്കരണ ടെലിഫിലിം നിര്‍മ്മിച്ച് ആരോഗ്യപ്രവര്‍ത്തകര്‍
ഹെപ്പറ്റൈറ്റിസ് ബി ബോധവത്കരണ ടെലിഫിലിം നിര്‍മ്മിച്ച് വെള്ളമുണ്ട കുടുംബാരോഗ്യകേന്ദ്രം ആരോഗ്യപ്രവര്‍ത്തകര്‍. കലാകാരനും കുടുംബ ആരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ സന്തോഷ് കാരാട്ട് ആണ് ഈ ടെലി ഫിലിമിന് പിന്നില്‍.ഹെപ്പറ്റൈറ്റിസ്-ബി എന്ന മാരകരോഗം എങ്ങനെ വരുന്നു, ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് ടെലിഫിലിം നിര്‍മ്മിച്ച് ബോധവത്കരണ സന്ദേശം നല്‍കുകയാണ് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍. കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് സെയ്ദിന്റെയും മാസ് മീഡിയ ഓഫീസര്‍ ഇബ്രാഹിമിന്റെയും പിന്തുണയോടെ ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മായ സന്തോഷ് ആണ് ബോധവത്കരണ ടെലിഫിലിം എന്ന ആശയത്തിനു പിന്നില്‍. ആശുപത്രിയിലെ ജീവനക്കാരും. കലാകാരനായ ബാബു പൂതാടിയും , ഇതില്‍ പങ്കാളികളായി. കോവിഡ് ബോധവത്കരണ സന്ദേശ ഓഡിയോകളും, ശുചിത്വ സന്ദേശ വീഡിയോകളും ഇതിനുമുന്‍പും കുടുംബ ആരോഗ്യ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.