തെരഞ്ഞെടുപ്പ് കോഴക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

0

തെരഞ്ഞെടുപ്പ് കോഴക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും, സി കെ ജാനുവിനുമെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്് പി കെ നവാസ് നല്‍കിയ കേസാണ് ബത്തേരി പൊലിസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.സികെ ജാനു മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന് നാലരലക്ഷം കൈമാറിയെന്ന ആരോപണവും അന്വേഷിക്കും.ജില്ലാക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാറാണ് ഇനി കേസ് അന്വേഷിക്കുക. കേസില്‍ ജെആര്‍എസ് നേതാവ് പ്രസീത അഴിക്കോടിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇന്ന് ബത്തേരി പൊലിസ് പ്രസീതയുടെ മൊഴിയെടുക്കാനിരിക്കെയാണ് കേസ് ക്രൈബ്രാംഞ്ചിന് കൈമാറിയത്. നവാസ് ഡിഐജിക്ക് നല്‍കിയ പരാതി സ്വീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ കോടതി ഉത്തരവിലൂടെയാണ് കെ സുരേന്ദ്രനും, സി കെ ജാനുവിനുമെതിരെ ബത്തേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം പരാതിക്കാരന്‍ പി കെ നവാസ് ബത്തേരിയില്‍ എത്തിയ പൊലിസിന് മൊഴി നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!