ജോക്കര്‍ മാല്‍വെയര്‍ വീണ്ടും;8 ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

0

സൈബര്‍ ലോകത്തെ നടുക്കി വീണ്ടും ജോക്കര്‍ മാല്‍വെയറിന്റെ ആക്രമണം. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് ഇത്തവണ മാല്‍വെയര്‍ കടന്നുകൂടിയിരിക്കുന്നത്.ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബ്സിലെ ഗവേഷകര്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കളഉടെ എസ്എംഎസ്, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇന്‍ഫര്‍മേഷന്‍, ഒടിപികള്‍ എന്നിവ ചോര്‍ത്തിയെടുക്കുന്ന ജോക്കര്‍ മാല്‍വെയര്‍ വളരെയധികം അപകടകാരനാണ്.

ക്വിക്ക് ഹീല്‍ ആപ്പ് മുന്നറിയിപ്പ് നല്‍കിയ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ആപ്പ് നേരത്തെ ഡൗണ്‍ലോഡ് ചെയ്തവര്‍ മൊബൈലില്‍ നിന്ന് അത് നീക്കം ചെയ്യണമെന്ന് സൈബര്‍ വിദഗ്ധര്‍ അഭ്യര്‍ത്ഥിച്ചു.

നീക്കം ചെയ്യേണ്ട 8 ആപ്പുകള്‍

ഓക്സിലറി മെസേജ്
ഫാസ്റ്റ് മാജിക്ക് എസ്എംഎസ്
ഫ്രീ കാംസ്‌കാനര്‍
സൂപ്പര്‍ മെസേജ്
എലമെന്റ് സ്‌കാനര്‍
ഗോ മെസേജസ്
ട്രാവല്‍ വോള്‍പേപ്പര്‍
സൂപ്പര്‍ എസ്എംഎസ്

Leave A Reply

Your email address will not be published.

error: Content is protected !!