1500 ഓളം വാഴകള്‍ നിലം പൊത്തി

0

കനത്ത കാറ്റിലും തൃശ്ശിലേരി, കാറ്റാടി കവലയില്‍ പളാച്ചിക്കാട്ടില്‍ സതി, അത്തിയാടി അരുണ്‍ എന്നിവരുടെ വാഴകളാണ് പൂര്‍ണ്ണമായും നശിച്ചത്.പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇവര്‍ 2000 ത്തോളം വാഴകള്‍ നട്ടത്.ഇതില്‍ 1500 ഓളം വാഴകളാണ് നിലംപൊത്തിയത്. 500 വാഴകള്‍ ഏത് നിമിഷവും നിലം പതിക്കാറായ നിലയിലുമാണ്. കുലച്ച വാഴകളാണ് ഭൂരിഭാഗവും, ബാങ്ക് വായ്പ, കുടുംബശ്രീ വായ്പ എന്നിവയെല്ലാമെടുത്താണ് ഇവര്‍ കൃഷി ചെയ്തിരുന്നത്.

കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഈ കര്‍ഷകര്‍.കഴിഞ്ഞ രണ്ട് പ്രളയത്തിലും കൃഷി നാശം ഉണ്ടായിരുന്നു എന്നാല്‍ ഇതുവരെയായും ഒരു രൂപ പോലും നഷ്ട്ടപരിഹാരം ലഭിച്ചിട്ടില്ല, കഴിഞ്ഞ 5 വര്‍ഷമായി കൃഷിയില്‍ നിന്നും ഉല്‍പ്പാദന ചിലവ് പോലും ലഭിച്ചിട്ടില്ല. കൊവിഡും ,ലോക്ക് ഡൗണു മെല്ലാം കാരണം ഉല്‍പ്പന്നങ്ങള്‍ വിപണിയിലേത്തിക്കാന്‍ കഴിയത്തതും കര്‍ഷകര്‍ക് എറെ ദുരിതമാണ് നല്‍കിയത്. വര്‍ഷങ്ങളായി കൃഷി നാശം ഉണ്ടാവാറുണ്ടെങ്കിലും ആദ്യമായാണ് വലിയ നഷ്ടം ഉണ്ടായതെന്ന് സതി പറഞ്ഞു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുനത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

Leave A Reply

Your email address will not be published.

error: Content is protected !!