കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പള്‍സ് ഓക്‌സി മീറ്ററുകള്‍ നല്‍കി

0

കൊവിഡ് രോഗികള്‍ക്ക് തണലായ് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍. മാനന്തവാടി നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തിലും മാനന്തവാടി നഗരസഭയ്ക്കും പള്‍സ് ഓക്‌സി മീറ്ററുകള്‍ നല്‍കിയാണ് കെ.പി.എസ്.റ്റി.എ. രോഗികള്‍ക്ക് താങ്ങും തണലുമായത്.

നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രക്‌നവല്ലിക്ക് ഭാരവാഹികള്‍ പള്‍സ് ഓക്‌സി മീറ്ററും
സാമൂഹ്യ അടുക്കളയ്ക്കുള്ള ധനസഹായവും കൈമാറി. കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, പുഷ്പ രാജന്‍, കെ.പി.എസ്.ടി.എ. ഭാരവാഹികളായ പി.മുരളിദാസ്, ബി നയ ജോസഫ്, എ.എ. ലൗലി, എ. ഉഷ തുടങ്ങിയവര്‍  പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!