ജില്ലയില്‍ ടി പി ആര്‍ നിരക്ക് കുറയുന്നു നിയന്ത്രണങ്ങള്‍ തുടരും

0

ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു.നീണ്ട ഇടവേളക്ക് ശേഷമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 200 നും 300 നും ഇടയിലേക്കെത്തുന്നത്.ഏപ്രില്‍ പകുതിയോടെയാണ് ജില്ലയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത്.ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും,സന്നദ്ധ സംഘടനകളുടെയും കൂട്ടായ പരിശ്രമത്തിനൊടുവിലാണ് ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കാനായത്.ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതും രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കി.

ജില്ലയില്‍ ചൊവ്വാഴ്ചത്തെ ടി.പി.ആര്‍ നിരക്ക് 12.37 ആണ്. തിങ്കളാഴ്ച ഇത് 13.76 ആയിരുന്നു. അതേ സമയം ആറാം തീയ്യതിയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10ലേക്ക് ചുരുങ്ങിയിരുന്നു.10 പഞ്ചായത്തില്‍ ഏപ്രില്‍ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.സുല്‍ത്താന്‍ബത്തേരി തന്നെയാണ് ആക്ടീവ് കേസുകള്‍ കൂടുതലുള്ള തദ്ദേശസ്ഥാപനമായി ഇപ്പോഴും തുടരുന്നത്. ഏഴാം തീയ്യതിയിലെ കണക്ക് പ്രകാരം ഇവിടെയുള്ള ആകെ കേസുകള്‍ 328 ആയിരുന്നു. ഇന്നലെ ഏഴ് രോഗികള്‍ മാത്രമാണ് ബത്തേരി നഗരസഭയിലുള്ളത്. കൂടുതല്‍ ആക്ടീവ് കേസുകള്‍ ഉള്ള രണ്ടാമത്തെ തദ്ദേശസ്ഥാപനം മേപ്പാടി പഞ്ചായത്ത് ആണ്. ഏഴ് വരെയുള്ള രോഗികളുടെ എണ്ണം 275 ആണ്.ഇന്നലെ 27 പേര്‍ മേപ്പാടിയില്‍ പോസിറ്റീവ് ആയിട്ടുണ്ട്. വെള്ളമുണ്ട 274, നെന്മേനി 207, പനമരം 205 എന്നിങ്ങനെയാണ് ഏഴാം തീയ്യതി വരെയുള്ള ആക്ടീവ് കേസുകള്‍. 297 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായിട്ടുണ്ട്.ആക്ടീവ് കേസുകളില്‍ നിന്ന് ഇത് കുറക്കുമ്പോള്‍ മുകളില്‍ പറഞ്ഞ എണ്ണത്തില്‍ മാറ്റം വന്നേക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!