കടലാസില്‍ ഗൃഹോപകരണങ്ങളുടെ മിനിയേച്ചര്‍ രൂപങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധ നേടുകയാണ് കല്‍പ്പറ്റ ചുഴലി സ്വദേശിനിയായ അഞ്ചാം ക്ലാസുകാരി ജൂബിഷ. കടലാസ് പ്ലാസ്റ്റിക് എന്നിവയുപയോഗിച്ചാണ് മിനിയേച്ചര്‍ നിര്‍മ്മാണം. ലോക് ഡൗണ്‍ കാലത്തായിരുന്നു പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് പൂക്കളും മറ്റ് അലങ്കാര വസ്തുക്കളും നിര്‍മ്മിച്ചു തുടങ്ങിയത്.
കുഞ്ഞന്‍ വീടിന്റെ മേല്‍ക്കൂര ഉണ്ടാക്കാനുള്ള തിരക്കിലാണ് ജൂബിഷ . പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉടലെടുത്തതൊടെയാണ് കുഞ്ഞു വീടുണ്ടാക്കാന്‍ ജുഭിഷാ തീരുമാനിച്ചത്. പിന്നീടങ്ങോട്ട് ഗൃഹോപകരണങ്ങളുടെ മിനിയേച്ചര്‍ ഉണ്ടാകാനുള്ള തിരക്കിലായിരുന്നു. കാര്‍ഡ്‌ബോര്‍ഡ്,സ്‌കെച്ച്‌പെന്‍, കളര്‍ ഡ്രോയിംഗ്, പേപ്പേര്‍, തെര്‍മോകോള്‍, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കളുമെല്ലാമാണ് ജൂബിലിയുടെ മനസ്സിലെ കുഞ്ഞു വീടിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചത്. ആദ്യമൊക്കെ ചിത്രം വരയില്‍ മാത്രം മുഴുകിയിരുന്ന ജോതിഷ പാഴ്വസ്തുക്കളുപയോഗിച്ച് പൂക്കളും മറ്റ് അലങ്കാര വസ്തുക്കളും നിര്‍മ്മിച്ചു തുടങ്ങുകയായിരുന്നു. സഹായത്തിനായി അമ്മ ഷൈനിയും ജൂബിഷമോള്‍ ഒപ്പമുണ്ട്.