കൊവിഡ് പരിശോധന സ്വയം നടത്താന്‍ കഴിയുന്ന ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് കിറ്റ് ”കോവിസെല്‍ഫ്’ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി. 250 രൂപയാണ് ഈ കിറ്റിന്റെ വില. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും കിറ്റ് ലഭിക്കും. മാത്രമല്ല, ഫ്‌ളിപ്പ്കാര്‍ട്ടിലും കിറ്റ് ലഭ്യമാണെന്നും കമ്പനി അറിയിച്ചു.
”സ്വയം പരിശോധന ചെയ്യുന്നത് കൊറോണ വൈറസിന്റെ വ്യാപനത്തെ ഗണ്യമായി കുറയ്ക്കും. എല്ലായിടത്തും കോവിസെല്‍ഫ് കിറ്റ് ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക്.” മൈലാബിന്റെ മാനേജിംഗ് ഡയറക്ടര്‍ ഹസ്മുഖ് റാവല്‍ പറഞ്ഞു.സ്വയം കൊവിഡ് പരിശോധന നടത്താന്‍ സഹായിക്കുന്ന കിറ്റിന് നേരത്തെ ഐ.സി.എം.ആര്‍. അനുമതി നല്‍കിയിരുന്നു. പരിശോധനയുടെ ഫലം 15 മിനുട്ടിനുള്ളില്‍ അറിയാന്‍ സാധിക്കും