ആദിവാസി കോളനിയില്‍ മദ്യവില്‍പ്പന; യുവാവിനെതിരെ കേസെടുത്തു
തിരുനെല്ലി പഞ്ചായത്തിലെ വിവിധ കോളനികളില്‍ രാത്രി സമയങ്ങളില്‍ കര്‍ണ്ണാടക മദ്യം എത്തിച്ചു നല്‍കുന്നുവെന്ന പരാതിയില്‍ മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി അരമംഗലം കോളനിക്ക് സമീപം നടത്തിയ പരിശോധനയില്‍ 4 ലിറ്ററോളം കര്‍ണാടക മദ്യം പിടികൂടി. പ്രതിയായ രാജേഷ് എ.റ്റിനെതിരെ അബ്കാരി മിയമ പ്രകാരം കേസെടുത്തു കേസെടുത്തു.
എക്‌സൈസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ലത്തീഫ് കെ പി, സുരേഷ് വെങ്ങാലി കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജേഷ് കുമാര്‍, ഹാഷിം, ഷിന്റോസെബാസ്റ്റ്യന്‍, മഹേഷ് കെ എം, ജെയ്‌മോന്‍ ഇ.എസ്, എന്നിവര്‍ പങ്കെടുത്തു.