തങ്കച്ചന്റെ ഡെയറി ഫാം സ്‌കൂള്‍മാതൃകയാകുന്നു

0

മാനന്തവാടി – സംസ്ഥാന വെറ്റിനറി സര്‍വ്വകലാശാലയ്ക്ക് കീഴില്‍ തങ്കച്ചന്‍ ഒരുക്കിയ ഡയറിഫാം സ്‌കൂള്‍ ക്ഷീര കര്‍ഷകര്‍ക്ക് വ്യത്യസ്ത അനുഭവമായി മാറുന്നു. സംസ്ഥാനത്തെ ആദ്യ സംരഭമാണ് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ യവനാര്‍കുളം പുല്‍പറമ്പില്‍ തങ്കച്ചന്റെ വീട്ടില്‍ ഒരുക്കിയിരിക്കുന്നത്. ആറ് ലക്ഷം രൂപ ചിലവഴിച്ചാണ് ഹൈടെക് നിലവാരത്തില്‍ സ്‌കൂളായി മാറ്റിയത്. വയനാട്ടിലെ കര്‍ഷകര്‍ക്ക് അറിവിന്റെ പ്രായോഗിക പാഠങ്ങള്‍ ഇവിടെ നിന്ന് പഠിക്കാനാകും. ഈ സ്‌കൂളില്‍ പഠനത്തിനെത്തുന്നവരെ കാത്തിരിക്കുന്നത് സര്‍വ്വകലാശാലയിലെ വിദഗ്ദരുടെ പാഠങ്ങള്‍ മാത്രമല്ല, ഡെയറി ഫാമിങ്ങില്‍ തങ്കച്ചന്‍ സൃഷ്ടിച്ചെടുത്ത ഉത്തമ മാതൃകയുടെ നേര്‍ച്ചിത്രം കൂടിയാണ്.

ഒരു പശുവില്‍ നിന്നും ഒരു ദിവസം 28.5 ലിറ്റര്‍ പാല്‍. അതായത് ഏഴു പശുക്കളെ കറന്നെടുക്കുമ്പോള്‍ തങ്കച്ചന്റെ പാല്‍ക്കുടത്തില്‍ നിറയുന്നത് 230 ലിറ്ററോളം പാല്‍. ഒരു കറവക്കാലത്ത് ഒരു പശുവില്‍നിന്ന് 8692 ലിറ്റര്‍ പാല്‍. ഇത് ഇസ്രായേലിലെയോ, സ്വിറ്റ്സര്‍ലന്‍ഡിലെയോ കണക്കല്ല നമ്മുടെ വയനാട്ടിലെ തണുപ്പില്‍ തങ്കച്ചന്‍ വളര്‍ത്തിയെടുത്ത മാതൃകയാണ്. സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ ഡെയറി ഫാം സ്‌കൂള്‍ തുടങ്ങാന്‍ വെറ്ററിനറി സര്‍വ്വകലാശാല പുല്‍പറമ്പില്‍ ഫാമിനെ തിരഞ്ഞെടുത്തതില്‍ അത്ഭുതപ്പെടാനില്ല. ഒരുു ദിവസംം 46 ലിറ്റര്‍ പാല്‍ കറക്കുന്ന പശുവാണ് ഈ ഫാമിലെ താരം. 12 പശുക്കളാണ് ഫാമിലുള്ളത്. എല്ലാം ഹൈ ബ്രീഡ് ഇനത്തില്‍ പ്പെട്ട്‌വയാണ്.

പശുക്കള്‍ക്ക് സുഖകരമായ കാലാവസ്ഥ ഒരുക്കി എപ്പോഴും ശുദ്ധജലം ലഭ്യമാക്കി, വൃത്തിയായി സൂക്ഷിക്കാന്‍ കഴിയുന്ന മാതൃക തൊഴുത്തെന്ന സ്വപ്നം ഇവിടെ നടപ്പിലാക്കിയത് കര്‍ഷകന്റെ അനുഭവങ്ങളിലൂടെയും, സര്‍വ്വകലാശാലയുടെ സഹായത്തോടെയും ഏതു കാലാവസ്ഥയിലും പശുക്കള്‍ക്ക് സുഖജീവിതം നല്‍കുന്ന ‘ആശ്വാസ’ എന്ന താപ നിയന്ത്രണ എന്ന ഉപകരണം സര്‍വ്വകലാശാലയുടെ സംഭാവനയാണ്. വൃത്തിയുള്ള തൊഴുത്തില്‍ അകിടുവീക്കം അകലെയാണ്. ഒപ്പം ശുദ്ധമായ പാലുല്‍പാദനവും. മാലിന്യ നിര്‍മ്മാര്‍ജ്ജനം ബയോഗ്യാസ് വഴിയാകുമ്പോള്‍ സ്ലറി പുല്‍കൃഷിക്ക് വളമാകുന്നു. നിറത്തിലുള്ള കുടത്തില്‍ ബള്‍ബ് കത്തിച്ച് ആവണക്കെണ്ണ പുരട്ടി ഈച്ചയേയും, കൊതുകിനേയും പമ്പ കടത്തുന്ന വിദ്യയൊക്കെ തങ്കച്ചന്റെ കണ്ടുപിടുത്തം തന്നെ. കറവയന്ത്രം പാല്‍ ഊറ്റിയെടുക്കുന്ന തൊഴുത്തില്‍ സംഗീതം അടമ്പടിയാകുമ്പോള്‍ വോളിബോള്‍ കോര്‍ട്ടിലെ മിന്നും താരമായ തങ്കച്ചനൊപ്പം അതേ സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റോടെ ഭാര്യ ബീന മുഴുവന്‍ സമയവും കൂടെയുണ്ട്. ഇലക്്‌ട്രോണിക്‌സ് ബിരുദധാരിയാായ മകന്‍ അമലിന്റെ സഹായവും ഫാമിന്് ഇടയ്ക്ക് ലഭിക്കാറുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!