സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും ഒക്ടോബര്‍ 14 ന്

0

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബത്തേരി ബ്രാഞ്ച്, വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ്, ബാര്‍ അസോസിയേഷന്‍, നഗരസഭ, കല്‍ക്കട്ട കൈരളി സമാജം, കോട്ടക്കുന്ന് ലയണ്‍സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 14-ാം തിയ്യതി ഞായറാഴ്ച ബത്തേരി ടൗണ്‍ഹാളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തുമെന്നും ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൗജന്യ വൃക്കരോഗ നിര്‍ണ്ണയവും എല്ലാ വിഭാഗത്തില്‍പെട്ട ഡോക്ടര്‍മാരുടെ സേവനവും ക്യാമ്പില്‍ ഉണ്ടായിരിക്കും. ക്യാമ്പ് എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!