ആയിരം കുടുംബങ്ങളില്‍ കൊവിഡ് പ്രതിരോധ കിറ്റുകളുമായി സുല്‍ത്താന്‍ബത്തേരി ശ്രേയസ്സ്.പദ്ധതിയുടെ ഉദ്ഘാടനം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു.ഓക്‌സിമീറ്റര്‍, സാനിറ്റൈസര്‍, സ്റ്റീം ഇന്‍ഹെയ്‌ലര്‍ തുടങ്ങിയവ അടങ്ങിയ കിറ്റുകളാണ് നല്‍കുന്നത്.ബത്തേരി രൂപതാധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ തോമസ്, ഡിവൈഎസ്പി വിവി ബെന്നി,ഫാ.മാത്യു അറമ്പന്‍കുടി,ഫാ.ബെന്നി ഇടയത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു
കൊവിഡ് പ്രതിരോധ രംഗത്ത് സജീവമായി ഇടപെടല്‍ നടത്തി കൊണ്ടിരിക്കുന്ന സുല്‍ത്താന്‍ ബത്തേരി ശ്രേയസ്സാണ് കൊവിഡ് പ്രതിരോധ കിറ്റുകള്‍ കുടുംബങ്ങളിലെത്തിക്കുന്നത്.ആദ്യഘട്ടത്തില്‍ ആയിരം കുടുംബങ്ങളിലേക്ക് ഈ കിറ്റുകള്‍ എത്തിക്കും.വീടുകള്‍ക്ക് പുറമെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകള്‍, പഞ്ചായത്തുകള്‍, ഗോത്ര കുടുംബങ്ങള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കും ശ്രേയസ്സ് ഇതിനോടകം കിറ്റുകള്‍ എത്തിച്ചു കഴിഞ്ഞു.