മുസ്ലിം യൂത്ത് ലീഗ്  ശുചീകരണ യജ്ഞത്തിന് തുടക്കമായി

0

സുല്‍ത്താന്‍ ബത്തേരി മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞത്തിന് തുടക്കമായി. ടു ഡേ മിഷന്റെ ഭാഗമായുള്ള പൊതു ഇടങ്ങളിലെ ശുചീകരണ യജ്ഞത്തിന്റെ നിയോജക മണ്ഡലതല ഉദ്ഘാടനം ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത്  ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.വീടുകളിലെ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി കെ ആരിഫ് നിര്‍വ്വഹിച്ചു.

ശുചീകരണ യജ്ഞത്തില്‍ യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് സമദ് കണ്ണിയന്‍, ജനറല്‍ സെക്രട്ടറി സി കെ മുസ്തഫ, ട്രഷറര്‍ നിസാം കല്ലൂര്‍,ഭാരവാഹികളായ നൗഷാദ് മംഗലശേരി, ഹാരിസ് ബനാന,  അഷ്‌റഫ് അമ്പലവയല്‍,  മുനിസിപ്പല്‍ സെക്രട്ടറി റിയാസ് കല്ലുവയല്‍,എം.എസ്.എഫ് നിയോജകമണ്ഡലം സെക്രട്ടറി റമീസ് ചൂര്യന്‍,മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൗക്കത്ത് കള്ളികുടന്‍, പി. മൊയ്തീന്‍, വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!