മോഷണം പോയ സൈക്കിളുകള്‍ കണ്ടെത്തി

0

കമ്പളക്കാട് പോലീസ്  സ്പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി മോഷണം പോയ  4 സൈക്കിളുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി.ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ്  കമ്പളക്കാട് കൊഴിഞ്ഞങ്ങാടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാപ്പിയില്‍ കെട്ടിയ നിലയിലും, ചെടികള്‍ക്കിടയില്‍ മറച്ചുവെച്ച രീതിയിലുമായി മോഷ്ടിച്ച  സൈക്കിളുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കമ്പളക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ പി വിഷ്ണു, എസ് ഐ  ശ്രീദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി നിരവധി സൈക്കിളുകള്‍ മോഷണം പോയതായി പോലീസിന് പരാതി ലഭിച്ചിരുന്നു.മോഷണംപോയ മറ്റു സൈക്കിള്‍ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നും, മോഷ്ടാക്കള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!