വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
എടവക മൂളിത്തോടില്‍ വൈദ്യുതാഘാതമേറ്റ യുവാവ് മരിച്ചു. നുച്ച്യന്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (29) ആണ് മരിച്ചത്. വീട്ടിലെ വൈദ്യുതി തടസ്സം നീക്കാന്‍ ശ്രമിക്കുന്നതിനിടയില്‍, വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റതിനെ തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം.